Tag: Clash
തിക്കോടിയിലെ ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ഗോഡൗണില്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റമുട്ടി
തിക്കോടി: ഫുഡ് കോര്പ്പറേഷന് ഇന്ത്യയുടെ (എഫ്.സി.ഐ) തിക്കോടിയിലെ ഗോഡൗണില്‍ തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. എഫ്.സി.ഐയിലെ ലോറി ത്തൊഴിലാളികളും കരാറുകാരന്റെ ലോറിത്തൊഴിലാളികളുമാണ് ഏറ്റുമുട്ടിയത്. രാവിലെ 11:45 ഓടെയായിരുന്നു സംഘര്‍ഷം. തിക്കോടിയിലെ എഫ്.സി.ഐ ഗോഡൗണില്‍ മാസങ്ങളായി കരാറുകാരും ലോറിത്തൊഴിലാളികളും തമ്മില്‍ തൊഴില്‍ത്തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കരാറുകാരന്റെ ലോറിത്തൊഴിലാളികളാണ് പ്രകോപനമുണ്ടാക്കിയത് എന്നാണ് ആരോപണം. കരാറില്‍ പെടാത്ത ലോറികള്‍ എഫ്.സി.ഐയില്‍ നിന്ന് ചരക്ക്
വിവാഹത്തലേന്ന് ഗാനമേളയ്ക്കിടെ വാക്ക് തർക്കം; വളയം ചെക്യാട് ഭാര്യ പിതാവിന്റെ ജ്യേഷ്ഠനെ സ്ക്കൂട്ടറിൽ കാറിടിച്ച് വീഴ്ത്തി വെട്ടി പരിക്കേൽപ്പിച്ചു
വളയം: ചെക്യാട് മഞ്ഞപ്പള്ളിയിൽ വിവാഹവീട്ടിലെ വഴക്കിനെ തുടർന്ന് ഒരാൾക്ക് വെട്ടേറ്റു. മഞ്ഞപ്പള്ളി നെല്ലിക്കാപറമ്പിലെ പൂത്തോളിക്കുഴിയിൽ സുരേന്ദ്രനെയാണ് ബന്ധു കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിപരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീടിന് സമീപത്താണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുരേന്ദ്രനെ സഹോദരന്റെ മകളുടെ ഭർത്താവായ ശ്യാമപ്രസാദ് കാറിടിച്ച് വീഴ്ത്തിയശേഷം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. പുറത്താണ് രണ്ട് വെട്ടുകൾ ഏറ്റത്. സംഭവ സമയത്ത് റോഡിലുണ്ടായിരുന്ന സ്ത്രീ
‘ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ അടിച്ച് കയ്യൊടിക്കും’; കോഴിക്കോട് കോര്‍പ്പറേഷനിലെ എല്‍.ഡി.എഫ്-യു.ഡി.എഫ് സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കരെ കയ്യേറ്റം ചെയ്തു
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് നഗരസഭയില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനും ദൃശ്യം പകര്‍ത്താനുമെത്തിയ മാധ്യമ പ്രവര്‍ത്തകരെ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. മാതൃഭൂമി ന്യൂസ് ക്യാമറാമാന് ജിതേഷ്, കേരളാവിഷന് ക്യാമറാമാന് വസീം അഹമ്മദ്, റിപ്പോര്‍ട്ടര്‍ റിയാസ് എന്നിവരെയാണ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കോര്പ്പറേഷന് ഹാളിലെ
മുത്താമ്പിയില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്
കൊയിലാണ്ടി: മുത്താമ്പി ടൗണില്‍ യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ കൊടിമരത്തില്‍ കരി ഓയിലൊഴിച്ചതാണ് സംഭവങ്ങളുടെ