Tag: Chennai
നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു
ചെന്നൈ: തെന്നിന്ത്യന്‍ നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.തിരുനെല്‍വേലി സ്വദേശിയാണ്. സംസ്‌കാരം ഇന്ന് ചെന്നൈയില്‍ നടക്കും. തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും ഉള്‍പ്പെടെ മറ്റു വിവിധ ഭാഷകളിലെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. നാനൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1976ല്‍ കെ.
ലേഡീസ് കോച്ചില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു; ചെന്നൈയില്‍ വടകര സ്വദേശിനിയായ ആര്‍.പി.എഫ് കോണ്‍സ്റ്റബിളിനെ ട്രെയിനില്‍ വെട്ടി പരിക്കേല്‍പ്പിച്ചു
ചെന്നൈ: ലേഡീസ് കോച്ചില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ട റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ (ആര്‍.പി.എഫ്) വനിതാ കോണ്‍സ്റ്റബിളിനെ ട്രെയിനില്‍ വച്ച് വെട്ടി പരിക്കേല്‍പ്പിച്ചു. വടകര പുറമേരി സ്വദേശിനിയായ എന്‍.എന്‍.ആശിര്‍വയ്ക്കാണ് (23) വെട്ടേറ്റത്. ചെന്നൈയിലെ സബര്‍ബന്‍ ട്രെയിനിലാണ് സംഭവം. കത്തി കൊണ്ടുള്ള ഒറ്റവെട്ടില്‍ കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ളമുറിവേറ്റു. ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. ചെന്നൈ ബീച്ചില്‍ നിന്ന്
കോവിഡ് വ്യാപനം; തമിഴ്നാട്ടിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ
ചെന്നൈ: കോവിഡ് വ്യാപനത്തെ തുടർന്നു തമിഴ്നാട്ടിൽ ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗൺ ഏർപ്പെടുത്തി. ഇതിനൊപ്പം ചെന്നൈ കോർപറേഷൻ മേഖലയിൽ വിവാഹം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കുറച്ചു. നിലവിൽ ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകൾക്കു നേരിട്ടുള്ള അധ്യയനം ഒഴിവാക്കിയിട്ടുണ്ട്. ഇതു കൂടാതെ കോളജുകളിലും നിയന്ത്രണങ്ങൾ നടപ്പാക്കും. തമിഴ്നാട്ടിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്തെത്തിയതോടെയാണു തീരുമാനം.