Tag: Chemanchery
തൂവ്വപ്പാറ കൂര്‍ക്കന്‍ കല്ലില്‍ സത്യന്‍ അന്തരിച്ചു
ചേമഞ്ചേരി: തൂവ്വപ്പാറ കൂര്‍ക്കന്‍ കല്ലില്‍ സത്യന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: പ്രീത. അച്ഛന്‍: പരേതനായ ചങ്ങരന്‍. അമ്മ പരേതയായ കല്ല്യാണി. സഹോദരങ്ങള്‍: ബാലന്‍, യോശോദ, നാരാണയന്‍, പരേതരായ അശോകന്‍, ദാമോദരന്‍, കെ.കെ.ചാത്തു, ശ്രീധരന്‍.
ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ ഇനി അവശ്യകാര്യങ്ങള്‍ക്ക് ക്യൂനിന്ന് ബുദ്ധിമുട്ടേണ്ട; പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്ത് ചേമഞ്ചേരി പഞ്ചായത്ത്
ചേമഞ്ചേരി: ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്ത് ചേമഞ്ചേരി പഞ്ചായത്ത്. ഈ കാര്‍ഡ് കൈവശമുള്ള രക്ഷിതാക്കള്‍ക്ക് ഇനിമുതല്‍ റേഷന്‍ കട, മാവേലി സ്റ്റോറുകള്‍, ബാങ്ക്, ആശുപത്രി, വ്യാപാര സ്ഥാപനങ്ങള്‍, മറ്റു പൊതു സ്ഥാപനങ്ങള്‍ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളില്‍ മുന്‍ഗണന ഉറപ്പുവരുത്തുക എന്നുള്ളതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വീടുവിട്ട് അധികസമയം നില്‍ക്കാന്‍ സാധിക്കാത്ത ഇവരുടെ പ്രതിസന്ധി
കാപ്പാട് കോയിപ്പോയില്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു
ചേമഞ്ചേരി: കാപ്പാട് പൗരപ്രമുഖനും മുസ്ലിം ലീഗ് പ്രവര്‍ത്തകനും ബാംഗ്ലൂരിലെ ദീര്‍ഘകാല വ്യാപാരിയുമായിരുന്ന കോയിപ്പോയില്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭാര്യ:അത്തോളി കുനിയില്‍ ആയിഷബി. മക്കള്‍: ഹാരിസ്, ഹാജറ, ഫൗസിയ, പരേതരായ ഫൈസല്‍, ഫസീല മരുമക്കള്‍: എ.കെ.ഹസ്‌ന, അബ്ദുല്ലത്തീഫ് എരമംഗലം, സിറാജ് കൊയിലാണ്ടി, പരേതയായ ഫാത്തിമ റോസ്‌ന സഹോദരങ്ങള്‍: കെ.പി.മൂസ്സഹാജി ചെങ്ങോട്ട്കാവ്, കെ.പി.ഖദീജ കച്ചേരി പറമ്പത്ത്,
കത്തുന്ന വെയിലില്‍ ആശ്വാസമായി ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍ പന്തല്‍
ചേമഞ്ചേരി: കടുത്ത വേനലില്‍ ജനങ്ങള്‍ക്കാശ്വാസമായി ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തണ്ണീര്‍ പന്തല്‍. വേനല്‍ ചൂട് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാന സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരമാണ് ബാങ്കിന്റെ നേതൃത്വത്തില്‍ കുടിവെള്ള വിതരണത്തിനായി തണ്ണീര്‍ പന്തല്‍ സ്ഥാപിച്ചത്. ബാങ്ക് പ്രസിഡന്റ് കെ. വീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതി അംഗം എം.പി അശോകന്‍ അധ്യക്ഷനായി. ബാങ്ക് സെക്രട്ടറി ധനഞ്ജയ്
ഭവനനിര്‍മ്മാണത്തിനും മാലിന്യ സംസ്‌കരണത്തിനും മുന്‍ഗണന; ചേമഞ്ചേരിയുടെ 2023-24 വര്‍ഷത്തെ ബഡ്ജറ്റ് വിശദാംശങ്ങള്‍ അറിയാം
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ബഡ്ജറ്റ് വൈസ് പ്രസിഡന്റ് അജ്‌നഫ് കാച്ചിയില്‍ അവതരിപ്പിച്ചു. 29.36 കോടി വരവും 28.72 കോടി ചെലവും 64 ലക്ഷം രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. ഭവന നിര്‍മ്മാണം മാലിന്യ സംസ്‌കരണം എന്നിവയ്ക്കാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. ലൈഫ് ഭവന പദ്ധതിയ്ക്കായി 3.75 കോടി രൂപ വകയിരുത്തി. ഉറവിട മാലിന്യ സംസ്‌കരണം ലക്ഷ്യമിട്ടുകൊണ്ട്
നാട്ടുകാരെ സംബന്ധിച്ച് മീന്‍കൃഷി നടത്തി ജീവിക്കുന്ന ചെറുപ്പക്കാരന്‍, വീടുവിട്ടുപോയത് ഫെബ്രുവരി ഒന്നിന്; ചേമഞ്ചേരി സ്വദേശിയായ യുവാവ് മംഗളുരുവില്‍ ജ്വല്ലറി ജീവനക്കാരനെ കൊന്ന കേസില്‍ പിടിയിലായതിന്റെ ഞെട്ടലില്‍ പ്രദേശവാസികള്‍
ചേമഞ്ചേരി: മംഗളുരു ഹമ്പന്‍കട്ടയില്‍ ജ്വല്ലറി ജീവനക്കാരനെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ ചേമഞ്ചേരി സ്വദേശിയായ യുവാവ് പിടിയിലായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് പ്രദേശവാസികള്‍ ഉള്‍ക്കൊണ്ടത്. ചാത്തനാടത്ത് താഴെ വീട്ടില്‍ പി.പി.ശിഫാസിനെയാണ് ഇന്നലെ കാസര്‍ഗോഡുവെച്ച് പൊലീസ് പിടികൂടിയത്. നാട്ടുകാരെ സംബന്ധിച്ച് മീന്‍കൃഷിയൊക്കെയായി മുന്നോട്ടുപോയിരുന്ന ഒരാള്‍ എന്ന നിലയിലാണ് പി.പി.ശിഫാസിനെ അറിയുന്നത്. കൊളക്കാട് കെട്ടില്‍ മീന്‍ കൃഷി നടത്തുകയും ഈ
ആഭരണം വാങ്ങാനെന്ന വ്യാജേനയെത്തി ജീവനക്കാരനെ കഴുത്തില്‍ വെട്ടി കൊലപ്പെടുത്തി; ചേമഞ്ചേരി സ്വദേശിയായ യുവാവ് പിടിയില്‍
ചേമഞ്ചേരി: മംഗളുരു ഹമ്പന്‍കട്ടയില്‍ ജ്വലറി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ചേമഞ്ചേരി സ്വദേശി അറസ്റ്റില്‍. ചേമഞ്ചേരി ചാത്തനാടത്ത് താഴെവീട്ടില്‍ പി.പി.ശിഫാസിനെ (33) യാണ് കാസര്‍കോട് പൊലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് വെച്ചാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കയ്യില്‍ നിന്നും കൃത്രിമ മുടി, പെപ്പര്‍ സ്പ്രേ എന്നിവ
റോഡരികില്‍ മാലിന്യം തള്ളി കടന്നുകളഞ്ഞു; തിരുവങ്ങൂരിലെ ബേക്കറിക്കെതിരെ നടപടിയെടുത്ത് പഞ്ചായത്ത്, അയ്യായിരം രൂപ പിഴ
ചേമഞ്ചേരി: തിരുവങ്ങൂരില്‍ റോഡരികില്‍ മാലിന്യം തള്ളിയ സ്ഥാപനത്തിനെതിരെ നടപടിയെടുത്ത് പഞ്ചായത്ത്. തിരുവങ്ങൂരിലെ ഹയ ബേക്കറിയ്‌ക്കെതിരെയാണ് നടപടി. റെയില്‍ വേ ക്രോസ്സിനു സമീപം ചാക്കുകളില്‍ മാലിന്യം തള്ളുകയായിരുന്നു. മാലിന്യ നിര്‍മാര്‍ജന നിയമപ്രകാരം സ്ഥാപനത്തിനെതിരെ അയ്യായിരം രൂപ പിഴ ചുമത്തി. സ്ഥാപനങ്ങള്‍ ജൈവ മാലിന്യങ്ങള്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ സംസ്‌കരിക്കേണ്ടതും അജൈവ മാലിന്യങ്ങള്‍ യൂസര്‍ ഫീ നല്‍കി ഹരിതകര്‍മ സേനക്ക്
വീടുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്കുകള്‍ക്കിടയില്‍ 500 ന്റെ നോട്ടുകള്‍; ദാരിദ്ര്യത്തിനിടയിലും ആളെ കണ്ടെത്തി പണം തിരിച്ചേല്‍പ്പിച്ച് ചേമഞ്ചേരിയിലെ ഹരിത കര്‍മ്മസേന പ്രവര്‍ത്തക
കൊയിലാണ്ടി: മാസം തേറും വീടുകളിലെത്തി കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ച് കൊണ്ടുപോകുന്ന ഹരിത കര്‍മ്മ സേന പ്രവര്‍ത്തകര്‍ എന്നും നമുക്ക് ഒരു സഹായം തന്നെയാണ്. ഇത്തരത്തില്‍ ശേഖരിച്ച് പ്ലാസ്റ്റിക്കില്‍ നിന്നും ലഭിച്ച പണം ഉടമസ്ഥയ്ക്ക് തിരിച്ച് നല്‍കി മാതൃകയായിരിക്കുകയാണ് ചേമഞ്ചേരി പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഹരിത കര്‍മ്മസേന അംഗം വിജയ. വീടുകളില്‍ നിന്ന് ലഭിച്ച പ്ലാസ്റ്റിക് കവറുകള്‍
വനിതകളുടെ സർഗോത്സവം അവിസ്മരണീയമാക്കാനൊരുങ്ങി ചേമഞ്ചേരി; ഈ വർഷത്തെ കുടുംബശ്രീ കലാമേളയ്ക്ക് വ്യാഴാഴ്ച തിരി തെളിയും
കൊയിലാണ്ടി: ചേമഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ കലാമേള വ്യാഴാഴ്ച ആരംഭിക്കും. നാല് ദിവസങ്ങളിലായി നടക്കുന്ന കലാമേള വിപുലമായി ആഘോഷിക്കാനാണ് തീരുമാനം. പ്രകൃതിദുരന്തങ്ങളും മഹാമാരിയും കാരണം നിലച്ച് പോയ ശേഷം വീണ്ടും നടക്കാൻ പോകുന്ന കലാമേള ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് കുടുംബശ്രീ പ്രവർത്തകർ. അരങ്ങ്-2022 എന്ന പേരിൽ നടക്കുന്ന കലാമേള പൂക്കാട് വച്ചാണ് നടക്കുന്നത്. ഡിസംബർ എട്ട്, ഒമ്പത്, പത്ത്,