Tag: Chemanchery
രോഗങ്ങളും അണുബാധയും തടയാന്‍ വൃത്തിയായി കൈകഴുകാം; കാപ്പാട് ബ്ലോക്ക് ഡിവിഷന്‍ വികസന സമിതിയുടെ ആഗോള കൈ കഴുകല്‍ ദിനാചരണം കണ്ണന്‍കടവ് ജി.എല്‍.പി സ്‌കൂളില്‍
ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷന്‍ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ കണ്ണന്‍കടവ് ജി.എല്‍.എല്‍.പി സ്‌കൂളില്‍ ആഗോള കൈ കഴുകല്‍ ദിനാചരണം സംഘടിപ്പിച്ചു. സിന്‍കോ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. രോഗങ്ങളും അണുബാധയും തടയുന്നതിനു സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടന്നു. ഒക്ടോബര്‍ 22വരെ ആഗോള കൈ കഴുകല്‍ വാരാചരണമായി
ചേമഞ്ചേരിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍; പൊയില്‍ക്കാവ് സ്വദേശിയെന്ന് സംശയം
ചേമഞ്ചേരി: ചേമഞ്ചേരിയില്‍ മധ്യവയസ്‌കന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ഇന്ന് വൈകുന്നേരം 3.30ഓടെ ചേമഞ്ചേരി റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും അല്പം വടക്കായി റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ടത്. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോകുന്ന എഗ്മോറാണ് തട്ടിയത്. കൊയിലാണ്ടിയില്‍ നിന്നും പൊലീസ് സ്ഥലത്തെത്തി. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊയില്‍ക്കാവ് സ്വദേശിയാണെന്നാണ് സംശയിക്കുന്നത്.
ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പിക്കപ്പ് വാഹനം; മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ചേമഞ്ചേരിയില്‍ തുടങ്ങി
ചേമഞ്ചേരി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തില്‍ ആരംഭിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചത്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ഉപയോഗത്തിനായി പഞ്ചായത്ത് വാങ്ങിയ പിക്കപ്പ് വാഹനം കൈമാറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും
പതിനൊന്ന് സ്‌കൂളുകളിലെ കുരുന്നുകള്‍ പങ്കെടുത്ത കായിക പോരാട്ടം; പഞ്ചായത്ത് കായികമേളയില്‍ വിജയകിരീടം ചൂടി ചേമഞ്ചേരി യു.പി സ്‌കൂള്‍
[tp1] ചേമഞ്ചേരി: ഗ്രാമ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്‍.പി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ പഞ്ചായത്ത് കായികമേള കാഞ്ഞിലശ്ശേരി നായനാര്‍ സ്റ്റേഡിയത്തില്‍ നടന്നു. പതിനൊന്ന് സ്‌കൂളുകളിലെ കുരുന്നു താരങ്ങള്‍ മാറ്റുരച്ച മേളയില്‍ ഏഴുപത്തിഅഞ്ച് പോയന്റുകള്‍ നേടി ചേമഞ്ചേരി യു.പി സ്‌കൂള്‍ വിജയകിരീടം ചൂടി. എല്‍.പി മിനി, എല്‍.പി കിഡ്ഡീസ് വിഭാഗങ്ങളില്‍ വ്യക്തമായ ലീഡ് നേടിയ ചേമഞ്ചേരി യു.പിയിലെ
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍, വീടുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ അംഗീകാര നിറവില്‍; എന്‍.എസ്.എസ് സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ വീണ്ടും പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
ചേമഞ്ചേരി: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ജില്ലയിലെ മികച്ച എന്‍.എസ്.എസ് യൂണിറ്റ് അംഗീകാരം പൊയിക്കാവ് എച്ച്.എസ്.എസ് നേടി. ജില്ലയിലെ മികച്ച പ്രോഗ്രാം ഓഫീസര്‍ അവാര്‍ഡിന് മിഥുന്‍ മോഹന്‍.സി അര്‍ഹനായി. 2018-19 വര്‍ഷത്തില്‍ ഈ വിദ്യാലയത്തില്‍ നാല് സംസ്ഥാന എന്‍.എസ്.എസ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സ്‌നേഹഭവനം, ഓണക്കിറ്റ് വിതരണം, ലഹരിക്കെതിരെയുള്ള
ദേശീയപാത നിര്‍മ്മാണം വെറ്റിലപ്പാറ ഭാഗത്തുള്ളവരുടെ വഴിയടച്ചു; അടിപ്പാതവേണമെന്ന ആവശ്യവുമായി ജനങ്ങളുടെ പ്രതിഷേധ കൂട്ടായ്മ
ചേമഞ്ചേരി: എന്‍ എച്ച് 66ന്റെ നിര്‍മാണം ചേമഞ്ചേരിയിലെ വെറ്റിലപ്പാറ ഭാഗത്ത് ഗതാഗത പ്രശ്‌നം രൂക്ഷമാക്കിയ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരമാവശ്യപ്പെട്ട് ജനങ്ങള്‍ സമരരംഗത്ത്. സമരപരിപാടികള്‍ക്ക് മുന്നോടിയായി വെറ്റിലപ്പാറയില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ സമരസമിതിയ്ക്ക് രൂപം നല്‍കി. വെറ്റിലപ്പാറ ഭാഗത്ത് ദേശീയപാതയില്‍ നിന്ന് രണ്ടുകിലോമീറ്റര്‍ സഞ്ചരിച്ചാലേ റോഡിന്റെ മറുവശത്തും തിരിച്ചും വരാനാവൂവെന്നതാണ് സ്ഥിതി. എന്‍.എച്ചില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ കിഴക്കുള്ള
ചേമഞ്ചേരിയിലെ വിദ്യാലയങ്ങള്‍ക്കും അഭയം സ്‌പെഷ്യല്‍ സ്‌കൂളിനും സ്‌പോര്‍ട്‌സ് കിറ്റ് നല്‍കി; ലെജന്റ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി
ചേമഞ്ചേരി: കാപ്പാട്-ലെജന്റ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം വടകര എം.പി ഷാഫി പറമ്പില്‍ നിര്‍വ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിലേക്കും സ്‌പെഷല്‍ സ്‌കൂളുകളായ അഭയം, സ്‌പെയ്‌സ് എന്നീ സ്ഥാപനങ്ങളിലേക്കും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നല്‍കുന്ന സ്‌പോര്‍ട്‌സ് കിറ്റ് എം.പിയില്‍ നിന്നും വാര്‍ഡ് മെമ്പര്‍ ഷരീഫ് മാസ്റ്റര്‍ ഏറ്റുവാങ്ങി. അഭയം സ്‌പെഷല്‍ സ്‌കൂള്‍ ജന:സെക്രട്ടറി
വയനാടിന് ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കൈത്താങ്ങ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ കൈമാറി
ചേമഞ്ചേരി: ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ കൈമാറി. ബാങ്ക് ഹെഡ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് കെ.രവീന്ദ്രന്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീലയ്ക്ക് കൈമാറി. ബാങ്ക് സെക്രട്ടറി ധനഞ്ജയ് നാരായണന്‍, വൈസ് പ്രസിഡന്റ് പി.കെ.സത്യന്‍ അസിസ്റ്റന്റ് സെക്രട്ടറി നിക്‌സി, ബാങ്ക്
പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ചേമഞ്ചേരിയിലെ ഹരിതകര്‍മ്മസേനാ അംഗങ്ങളുടെ മക്കളെ അനുമോദിച്ച് ക്ലീന്‍ കേരള കമ്പനി
കൊയിലാണ്ടി: ക്ലീന്‍ കേരള കമ്പനിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജില്ലയിലെ ഹരിതകര്‍മ്മസേനാ അംഗങ്ങളുടെ മക്കള്‍ക്കുള്ള അനുമോദനവും ക്യാഷ് പ്രൈസ് വിതരണവും നടന്നു. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ നടന്ന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ഷീല
ഗുരു ചേമഞ്ചേരി പുരസ്‌കാരം ഏറ്റുവാങ്ങി വാദ്യകലാരത്‌നം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍
ചേമഞ്ചേരി: അന്തരിച്ച നാട്യാചാര്യന്‍ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ പേരിലുള്ള ഗുരു ചേമഞ്ചേരി പുരസ്‌കാരം വാദ്യകലാ രത്‌നം മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക് സമ്മാനിച്ചു. ഗോവാ ഗവര്‍ണ്ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ളയില്‍ നിന്നുമാണ് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എം. എല്‍. എ. കാനത്തില്‍ ജമീല അധ്യക്ഷത