Tag: Chakkittapara
ചക്കിട്ടപ്പാറക്കാരില്‍ ഏറെപ്പേര്‍ക്കും വോട്ടെണ്ണല്‍ ടി.വിയില്‍ കാണാനാവില്ല; നാളെ ഉച്ചവരെ വൈദ്യുതി മുടങ്ങും
ചക്കിട്ടപ്പാറ: ഒരുമാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ നാളെ തെരഞ്ഞെടുപ്പ് ഫലം അറിയുകയാണ്. രാവിലെ ഏഴുമണിമുതല്‍ തന്നെ വാര്‍ത്താ ചാനലുകള്‍ തുറന്ന് ടി.വിയുടെ മുന്നിലിരിക്കാനാവും മിക്കവരുടെയും പ്ലാന്‍. ചക്കിട്ടപ്പാറക്കാര്‍ ഈ പ്ലാനൊന്ന് മാറ്റിപ്പിടിക്കേണ്ടിവരും. കാരണം പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ നാളെ രാവിലെ തുടങ്ങി ഉച്ചവരെ കറണ്ടുണ്ടാവില്ല. ഇന്‍വര്‍ട്ടറില്ലാത്തവരാണെങ്കില്‍ ഫോണ്‍ തന്നെയായിരിക്കും ആകെയുള്ള രക്ഷ. നേരത്തെ ചാര്‍ജ് ചെയ്തുവെക്കാന്‍ മറക്കേണ്ട.
മുട്ടക്കോഴി വളർത്തലിലൂടെ വരുമാനം കണ്ടെത്തി ചക്കിട്ടപാറയിലെ ആദിവാസി കോളനികളിലെ കുടുംബങ്ങൾ; വേതനവും പഠനോപകരണ കിറ്റും വിതരണം ചെയ്തു
ചക്കിട്ടപ്പാറ: പഞ്ചായത്തിലെ മുട്ടക്കോഴി വളർത്തൽ ഉപജീവന സംരംഭത്തിന്റെ ഭാഗമായുള്ള വേതനവിതരണത്തിൻ്റെയും കുട്ടികൾക്കുള്ള പഠനോപകരണ കിറ്റ്, സൗജന്യമായി കോഴിതീറ്റ എന്നിവയുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ സുനിൽ നിർവഹിച്ചു. ട്രെബൽ മേഖലയിലുള്ള ആറാം ക്ലാസ് മുതൽ പി.ജിക്ക് വരെ പഠിക്കുന്ന കുട്ടികൾക്കാണ് സൗജന്യമായി പഠനോപകരണ കിറ്റ് വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തും നബാർഡും, സ്റ്റാർസ് കോഴിക്കോടും ചേർന്നാണ്
ചക്കിട്ടപാറ സ്വദേശി ജോസഫ് മുന്‍പ് മൂന്നുതവണ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചയാള്‍: മരിച്ചത് ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതകൊണ്ടാമെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമെന്ന് ധനമന്ത്രി
തിരുവനന്തപുരം: ചക്കിട്ടപ്പാറ മുതുകാട് സ്വദേശി ഭിന്നശേഷിക്കാരനായ ജോസഫിന്റെ മരണം ക്ഷേമ പെന്‍ഷന്‍ കിട്ടാത്തത് കൊണ്ടെന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നിയമസഭയില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒന്നരയേക്കറോളം ഭൂമി സ്വന്തമായുണ്ടായിരുന്ന ജോസഫിന് ആത്മഹത്യയിലേക്ക് നയിക്കുംവിധം സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നില്ലെന്നും ആത്മഹത്യാ ഭീഷണി കത്ത് ലഭിച്ചതിനെ തുടര്‍ന്ന്
ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരനായ ജോസഫിന്റെ മരണം; മനുഷ്യാവകാശ കമ്മീഷനും ഭിന്നശേഷി കമ്മീഷണര്‍ക്കും പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ഭിന്നശേഷിക്കാരനായ വളയത്ത് ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷണര്‍ക്കും സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ക്കും യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഖില്‍ ഹരികൃഷ്ണനാണ് പരാതി നല്‍കിയത്. ജീവിക്കാന്‍ വഴിയില്ലാതെ ഒരു ഇന്ത്യന്‍ പൗരന് മരിക്കേണ്ടിവന്നുവെന്നത് വളരെ വേദനാജനകമായ അവസ്ഥയാണ്, ഇത്തരം സംഭവങ്ങള്‍ ഇന്ത്യയിലും കേരളത്തിലും ആവര്‍ത്തിക്കാതിരിക്കാന്‍
പേരാമ്പ്ര ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്
പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ ഭിന്നശേഷിക്കാരനയ വയോധികന്‍ വളയത്ത് ജോസഫ് അഞ്ച് മാസമായി പെന്‍ഷന്‍ ലഭിക്കാതെ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.സുനന്ദ് ആവശ്യപ്പെട്ടു. പെന്‍ഷന്‍ ലഭിക്കാതെ മരുന്നു വാങ്ങാന്‍ ഗതിയില്ലാത്ത കേരളത്തിലെ നൂറുകണക്കിന് സാധാരണക്കാരുടെ പ്രതിനിധിയാണ് ചക്കിട്ടപ്പാറയിലെ ജോസഫ്. സാധാരണക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ കുടിശ്ശികയായ
സ്വപ്‌നങ്ങളിലേക്ക് കുതിച്ചോടിയ സാല്‍വ അഭിമാനം; ആദരിച്ച് ചക്കിട്ടപ്പാറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി
പേരാമ്പ്ര:അന്താരാഷ്ട്ര (എഫ്.ഐ.എ) ഫോര്‍മുല ഫോര്‍ ഇന്ത്യന്‍ ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്ത ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പ്ര സ്വദേശി സല്‍വ മര്‍ജാനെ ചക്കിട്ടപാറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു. ജില്ലാ സെക്രട്ടരി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. പെരിഞ്ചേരി കുഞ്ഞമ്മത് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഇ.പി.നുസ്‌റത്ത്, വി.കെ.ഹസ്സന്‍കുട്ടി, അഷറഫ് മീറ്റിലേറി, മജീദ് ഇടത്തില്‍, ഫവാസ് കോടേരി,
‘തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക’; ചക്കിട്ടപ്പാറ പോസ്റ്റ് ഓഫീസ് ഉപരോധിച്ച് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍
ചക്കിട്ടപ്പാറ: തൊഴിലാളികളുടെ കൂലി കുടിശിക ഉടന്‍ വിതരണം ചെയ്യുക, തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക,തൊഴില്‍ ദിനങ്ങള്‍ 200 ആക്കുക, കൂലി 600 രൂപയാക്കി വര്‍ധിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച് നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജെസി തോമസ് അധ്യക്ഷത വഹിച്ചു. സി.കെ ശശി, പി.സി സുരാജന്‍,
ഒഴുകി നടക്കുന്ന കരിമ്പാറ പോലൊരു ഗജവീരന്‍; ചക്കിട്ടപ്പാറയില്‍ പുഴ നീന്തിക്കടക്കുന്ന കാട്ടാനയുടെ ദൃശ്യം വൈറലായി (വീഡിയോ കാണാം)
പേരാമ്പ്ര: കണ്ണിനും മനസ്സിനും ഒരുപോലെ ഇമ്പം നിറയ്ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത്. ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി റിസര്‍വോയറില്‍ നരിനട പുഴയിലൂടെ നീന്തിക്കടക്കുന്ന ആനയുടെ കാഴ്ചയാണത്. തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച് ആന പതുക്കെ നീന്തുന്നതാണ് ദൃശ്യത്തിലുള്ളത്. ചക്കിട്ടപ്പാറ പെരുവണ്ണാമൂഴി ഡാമിന്റെ റിസോര്‍വോയറില്‍ നരിനട കുമ്പുളു പാറ ഭാഗത്ത് നിന്നാണ് ദൃശ്യം പകര്‍ത്തിയിട്ടുള്ളത്. ചക്കിട്ടപ്പാറ സ്വദേശി എടുത്തതാണ്
എല്ലാവരെയും സഹായിക്കുന്ന വലിയ മനസിനുടമ, ഒടുവിലായെത്തിയത് സ്വപ്നങ്ങളും പ്രതീക്ഷകളും നശിച്ച ജോഷിമഠിലെ ജനങ്ങൾക്ക് ആശ്വാസത്തിന്റെ കിരണങ്ങളുമായി; ഏറെ പ്രിയപ്പെട്ട മെൽവിനച്ചന്റെ വിയോഗം വിശ്വസിക്കാനാകാതെ ചക്കിട്ടപാറ
പേരാമ്പ്ര: വൈദികൻ ആകണമെന്നായിരുന്ന ചക്കിട്ടപാാറ സ്വദേശിയായ മെല്‍വിന്‍ അബ്രഹാമിന്റെ ആഗ്രഹം. താൽപര്യം കുടംബത്തോട് പറഞ്ഞപ്പോൾ അവർക്കും പൂർണ്ണ സമ്മതം. എന്നാൽ കേരളത്തിന് പുറത്ത് സേവനം ചെയ്യാനായിരുന്നു അദ്ദേഹത്തിന് താത്പര്യം. കേരളത്തിനകത്ത് വെെദികനായി പ്രവർത്തിച്ചുകൂടെയെന്ന അമ്മ കാതറിന്‍റെ ചേദ്യത്തിന് ഫാ.മെൽവിൻ നൽകിയ മറുപടി ഇങ്ങനെയാണ് എന്നെയും എനിക്കും ആവശ്യം പുറത്തെ പാവങ്ങളെയാണ് എന്നാണ്. അങ്ങനെയാണ് അദ്ദേഹം ബിജ്‌നാറിലെത്തുന്നത്.
‘തനിച്ചാണ് യാത്ര, നല്ല കാലാവസ്ഥയായതിനാൽ ജോഷിമഠിലേക്കുള്ള യാത്ര സുഖമാണ്’; നൊമ്പരമായി ചക്കിട്ടപാറ സ്വദേശി ഫാ. മെൽവിൻ പങ്കുവച്ച അവസാന വീഡിയോ
പേരാമ്പ്ര: പ്രകൃതി വില്ലനായപ്പോൾ ജീവിതം ചോദ്യചിഹ്നമായിപ്പോയ ജോഷിമഠിലുള്ളവർക്ക് ആശ്വാസത്തിന്റെ കിരണങ്ങളുമായി പുറപ്പെട്ടതായിരുന്നു ചക്കിട്ടപാറ സ്വദേശിയായ ഫാ. മെല്‍വിന്‍ അബ്രഹാം. എന്നാൽ സേവനവഴിയില്‍ നിന്ന് അപകടത്തിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ കവർന്നെടുത്തു. ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമി ഇടിഞ്ഞ് താഴുന്നതിനെത്തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനുള്ള യാത്ര അദ്ദേഹത്തിന്റെ അവസാനയാത്രയാകുമെന്ന് ആരും കരുതിയില്ല. ജോഷിമഠിലെ പള്ളിവികാരി വിളിച്ചാണ് അവിടത്തെ ദയനീയാവസ്ഥ