Tag: Canal
വടകര മേഖലയിലേക്ക് വെള്ളമെത്തുന്ന കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര കനാല്‍ തുറന്നു; കൊയിലാണ്ടി, പേരാമ്പ്ര മേഖലകളിലേക്കുള്ള ഇടതുകര കനാല്‍ നാളെ തുറക്കും
പേരാമ്പ്ര: വടകര മേഖലയിലേക്ക് വെള്ളമെത്തുന്ന കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര പ്രധാന കനാല്‍ തുറന്നു. കൊയിലാണ്ടി, പേരാമ്പ്ര, കക്കോടി മേഖലയിലേക്ക് വെള്ളമെത്തിക്കുന്ന ഇടതുകര പ്രധാന കനാല്‍ ഫെബ്രുവരെ എട്ടിന് തുറക്കും. തിരുവങ്ങൂര്‍ ബ്രാഞ്ച് കനാല്‍ ഫെബ്രുവരി 26നാണ് തുറക്കുക. ഇതോടെ എല്ലാ ബ്രാഞ്ച് കനാലിലും വെള്ളമെത്തും. കഴിഞ്ഞ രണ്ടുവര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ നേരത്തേയാണ് കനാല്‍ തുറന്നത്.
‘രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന കൊയിലാണ്ടിയിലെ ജനങ്ങൾക്ക് കനാൽ വെള്ളമെത്തിക്കുക’; ഇറിഗേഷൻ എഞ്ചിനിയറോട് നേരിട്ട് ആവശ്യപ്പെട്ട് കർഷകസംഘം
കൊയിലാണ്ടി: കുറ്റ്യാട് ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായ കനാൽ തുറന്ന് വിട്ട് രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന കൊയിലാണ്ടിയിലെ ജനങ്ങൾക്ക് ആശ്വാസമേകണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം. കൊയിലാണ്ടി നഗരസഭ, ചേമഞ്ചേരി, ചെങ്ങോട്ട് കാവ് അരിക്കുളം, കീഴരിയൂർ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ ജനങ്ങൾക്ക് അടിയന്തിരമായി കനാൽ ജലം എത്തിക്കണമെന്നാണ് കർഷകസംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി ഇറിഗേഷൻ അധികൃതരോട് ആവശ്യപ്പെട്ടത്. പേരാമ്പ്രയിലെ ഇറിഗേഷൻ
വേനലിൽ തുള്ളി വെള്ളം പോലും കിട്ടാതെ കരിഞ്ഞുണങ്ങി പച്ചക്കറി കൃഷിയും വാഴത്തോട്ടങ്ങളും; കനാലുകളിൽ ജലവിതരണം തുടങ്ങി ഒരുമാസം പിന്നിട്ടിട്ടും നടേരി, കാവുംവട്ടം ഭാഗത്ത് ഇതുവരെ വെള്ളമെത്തിയില്ല
കൊയിലാണ്ടി: കനാലുകളിലേക്കുള്ള ജലവിതരണം ആരംഭിച്ച് ഒരു മാസം പിന്നിട്ടിട്ടും നടേരി, കാവുംവട്ടം ഭാഗത്തെ കനാലിൽ വെള്ളമെത്തിയില്ല. കുടിവെള്ളത്തിനും പച്ചക്കറി കൃഷിക്കുമെല്ലാം കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ വെള്ളത്തെയാണ് നടേരി, മരുതൂർ, കാവുംവട്ടം ഭാഗങ്ങളിലെ ജനങ്ങൾ കാലങ്ങളായി ആശ്രയിക്കുന്നത്. ഈ പ്രദേശങ്ങളിൽ രൂക്ഷമായ ജലക്ഷാമമാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. നീലിവീട്ടിൽ താഴത്തേക്കുള്ള കൈത്തോട്ടിലൂടെ വെള്ളം എത്താത്തത് കാരണം കോഴിപ്പട
ചരിത്ര ദൗത്യത്തിൽ അണിനിരന്ന് ആയിരങ്ങൾ; കേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ നടന്ന കനാൽ ശുചീകരണം ആഘോഷമാക്കി കൊയിലാണ്ടി
കൊയിലാണ്ടി: കേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ നടന്ന കനാൽ ശുചീകരണം ആഘോഷമാക്കി കൊയിലാണ്ടി. 7500 പേരാണ് കൊയിലാണ്ടിയിൽ ശുചീകരണ പ്രവൃത്തിക്ക് നേതൃത്വം നൽകിയത്. കൊയിലാണ്ടി മേഖലയിലെ 47.110 കിലോമീറ്റർ കനാൽ ആണ് ശുചിയാക്കിയത്. ഇതിൽ 6.700 കിലോമീറ്റർ മെയിൻ കനാലും 23.150 കിലോമീറ്റർ ബ്രാഞ്ച് കനാലുകളുമാണ് ശുചിയാക്കിയത്. 7.450 കിലോമീറ്റർ ഡിസ്ട്രിബ്യൂട്ടറികളും 9.810 കിലോമീറ്റർ
കുറ്റ്യാടി ജലസേചന പദ്ധതി കനാൽ ശുചീകരിക്കാൻ ജനുവരി 26 ന് 50,000 പേർ ഇറങ്ങും; സംഘാടകസമിതിയായി
കൊയിലാണ്ടി: കേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ നവീകരണത്തിന് സംഘാടക സമിതിയായി. ജനുവരി 26 ന് നടക്കുന്ന കനാൽ ശുചീകരണത്തിന് 50,000 പേരെ പങ്കെടുപ്പിക്കാൻ കൊയിലാണ്ടിയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. ഏതാണ്ട് നാലര കോടി രൂപയുടെ മനുഷ്യാധ്വാനം ഇതിലൂടെ ചെലവഴിക്കും. 1957
വില്ല്യാപ്പള്ളി പൊന്മേരി പറമ്പില്‍ കനാലില്‍ യുവാവ് മുങ്ങി മരിച്ചു
വില്ല്യാപ്പള്ളി: പൊന്മേരി പറമ്പില്‍ കനാലില്‍ മുങ്ങി യുവാവ് മരിച്ചു. പുളികംകോട്ട് മീത്തല്‍ ജിതേഷ് ആണ് മരിച്ചത്. നാല്പത്തി മൂന്ന് വയസായിരുന്നു. ഇന്നലെ രാത്രി 12.30-ഓടെയാണ് കനാലില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്നിരക്ഷാനിലയത്തില്‍ നിന്ന് സേനാംഗങ്ങള്‍ എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. അച്ഛന്: പരേതനായ കണാരന്. അമ്മ: ജാനു. സഹോദരങ്ങള്‍: ദിനേശന്, ചന്ദ്രി,
കനത്ത മഴയ്ക്കൊപ്പം കനാലും തുറന്നുവിട്ടു; തിരുവങ്ങൂരിലെ ജനങ്ങള്‍ ദുരിതത്തില്‍; കനാല്‍ അടയ്ക്കണമെന്ന് ആവശ്യം
ചേമഞ്ചേരി: മഴ തുടരുന്നതിനിടെ കനാല്‍ജലം വീണ്ടും തുറന്നുവിട്ടത് തിരുവങ്ങൂര്‍ ഭാഗത്തെ സമീപവാസികള്‍ക്ക് ദുരിതമാകുന്നതായി പരാതി. മാലിന്യങ്ങള്‍ ഒഴുകിയെത്തി നീരൊഴുക്ക് തടസ്സപ്പെട്ടതോടെ തിരുവങ്ങൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തിന് മുന്‍ഭാഗത്തെ വീതികുറഞ്ഞ കനാല്‍ഭാഗത്ത് വീടുകളിലേക്ക് വെള്ളംകയറുന്ന അവസ്ഥയാണെന്ന് ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അംഗം വിജയന് കണ്ണഞ്ചേരി പറഞ്ഞു. കനാലിലൂടെ വെള്ളമൊഴുക്കിവിടുന്നത് ഉടന്‍ നിര്‍ത്തുകയും മാലിന്യങ്ങള്‍ നീക്കാന്‍ നടപടി എടുക്കുകയും വേണമെന്നാണ് നാട്ടുകാരുടെ