Tag: Boat Service
അകലാപ്പുഴയില്‍ വീണ്ടും മുത്തമിട്ട് ഉല്ലാസ ബോട്ടുകള്‍; സുരക്ഷാ കാരണങ്ങളാല്‍ നിര്‍ത്തിവച്ച അകലാപ്പുഴയിലെ ബോട്ട് സര്‍വ്വീസ് പുനരാരംഭിച്ചു
കൊയിലാണ്ടി: അകലാപ്പുഴയില്‍ സുരക്ഷാ കാരണങ്ങളാല്‍ നിര്‍ത്തിവച്ച ഉല്ലാസ ബോട്ട് സര്‍വ്വീസ് പുനരാരംഭിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. യന്ത്രവത്കൃത ബോട്ടുകളും പെഡല്‍ ബോട്ടുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് സര്‍വ്വീസ് നടത്തുന്നത് എന്ന ആരോപണത്തെ തുടര്‍ന്നാണ് കഴിഞ്ഞ മാസം ഇവയുടെ സര്‍വ്വീസ് നിര്‍ത്തി വയ്ക്കാന്‍ കൊയിലാണ്ടി തഹസില്‍ദാര്‍ ഉത്തരവിട്ടത്. ബോട്ട് സര്‍വ്വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചതിന് ശേഷം ബോട്ടുകള്‍ക്ക്
‘യുവാവിന്റെ മരണത്തിന് ബോട്ട് സർവീസുമായി ബന്ധമില്ല, അധികാരികളുടെ നടപടി പ്രതിഷേധാർഹം; അകലാപുഴയിൽ ബോട്ടുകളുടെ പ്രവർത്തനം പുനരാരംഭിക്കണമെന്ന് സർവ്വ കക്ഷി സമിതി
കൊയിലാണ്ടി: തിക്കോടി പഞ്ചായത്തിലെ പുറക്കാട് അകലാപുഴ കായലിൽ നിർത്തിവെച്ച ബോട്ടുകളുടെ പ്രവർത്തനം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷി യോഗം ചേർന്നു. ടൂറിസം മേഖലയിൽ കോഴിക്കോടിന്റെ കുട്ടനാട് എന്ന പേരിൽ ഏറെ ഖ്യാതി നേടിയ അകലാപുഴ കായലിൽ സർവീസ് നടത്തി കൊണ്ടിരുന്ന ബോട്ടുകളുടെ പ്രവർത്തനം നിർത്തി വെക്കുന്ന തരത്തിൽ നടപടികൾ കൈകൊണ്ട അധീകൃതരുടെ തീരുമാനം പ്രതിഷേധാർഹമാണെന്നും ഏറെ ടൂറിസ്റ്റുകളെത്തുന്ന
‘സുരക്ഷ ഉറപ്പാക്കി നിയമപരമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം’; അകലാപ്പുഴയിലെ നിര്‍ത്തിവച്ച ശിക്കാര ബോട്ട് സര്‍വ്വീസ് പുനഃസ്ഥാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: അകലാപ്പുഴയില്‍ നടത്തി വന്ന ശിക്കാര ബോട്ട് സര്‍വ്വീസ് നിര്‍ത്തിവച്ച തീരുമാനം പുനഃസ്ഥാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ തിക്കോടി സൗത്ത് മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിരോധിക്കുകയല്ല, മറിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തി നിയമപരമായി ബോട്ട് സര്‍വ്വീസ് നടത്താനുള്ള അനുമതി നല്‍കണമെന്ന് ഭാരവാഹികളായ എന്‍.കെ.റയീസ്, എ.അഖിലേഷ്, എന്‍.വി.അശ്വതി, സുര്‍ജിത്ത് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അകലാപ്പുഴയിലെ ശിക്കാര ബോട്ട്
ഷിക്കാരാ വഞ്ചിയിൽ ഉല്ലാസയാത്ര, പെഡൽ ബോട്ടിങ്, കയാക്കിങ്, ഫ്ളോട്ടിങ് റെസ്റ്റോറന്റ്; നെല്യാടി ടൂറിസം യാഥാർഥ്യമാവുന്നു, അറിയാം പുതിയ വിശേഷങ്ങൾ
മനോഹരമാണ് പരന്നു കിടക്കുന്ന നെല്യാടി പുഴയും അതിന്റെ തീരത്തുള്ള തുരുത്തുകളും. കണ്ടൽ കാടുകളും ചെറു തുരുത്തുകളുമായി പ്രകൃതി സൗന്ദര്യം ഏറെയുള്ള നെല്യാടി പുഴയെ കുറിച്ച് അധികമാർക്കും അറിയില്ല. എന്നാൽ ഉത്തരവാദിത്വ ടൂറിസം നടപ്പാക്കുന്നതോടെ ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി മാറുമെന്ന കാര്യമുറപ്പാണ്. ഷിക്കാരാ വഞ്ചിയിൽ ഉല്ലാസയാത്ര, പെഡൽ ബോട്ടിങ്, കയാക്കിങ്, ഫ്ളോട്ടിങ് റെസ്റ്റോറന്റ്, പക്ഷി നിരീക്ഷണം