Tag: boat accident
അകലാപ്പുഴയിലെ ബോട്ടുകൾ സുരക്ഷിതമോ? അല്ലെന്ന് യാത്രക്കാർ, ഇനിയൊരു അപകടമുണ്ടാകുന്നതിന് മുമ്പേ പരിശോധന കർശനമാക്കണമെന്ന് ആവശ്യം; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ബോട്ട് ഉടമകൾ
കൊയിലാണ്ടി: താനൂർ ബോട്ട് അപകടത്തിന് പിന്നാലെ കേരളത്തിലെ വിനോദസഞ്ചാരത്തിനായുള്ള ബോട്ടുകളുടെ സുരക്ഷ വീണ്ടും ചർച്ചയായിരിക്കുകയാണ്. 22 പേരുടെ മരണത്തിന് ഇടയാക്കിയ താനൂർ അപകടത്തെ തുടർന്ന് സംസ്ഥാനത്ത് ബോട്ട് പരിശോധന കർശനമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അകലാപ്പുഴയിലെ ബോട്ട് സർവ്വീസുകളുടെ സുരക്ഷയും ചർച്ചയാവുന്നത്. അടുത്ത കാലത്തായാണ് അകലാപ്പുഴ കോഴിക്കോട് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുന്നത്. കൊയിലാണ്ടി നഗരസഭയിലും
പതിവ് തെറ്റിയില്ല, അപകടമുണ്ടായപ്പോൾ അധികൃതർ ഉണർന്നു; കോഴിക്കോട് ജില്ലയില്‍ ഉല്ലാസ ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കും
കോഴിക്കോട്: താനൂര്‍ ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ ഉല്ലാസ ബോട്ടുകളില്‍ പരിശോധന കര്‍ശനമാക്കും. ജില്ലാ കലക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലയിൽ ഉല്ലാസ ബോട്ടുകൾ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ സ്ഥലങ്ങളുടെയും ഒപ്പറേറ്റർമാരുടെയും ലിസ്റ്റ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ജില്ലാ കലക്ടർക്ക് സമർപ്പിക്കും. കൂടാതെ ജലസേചനം, വനം എന്നീ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്ന
താനൂര്‍ ബോട്ട് ദുരന്തം: ഒളിവിൽപോയ ബോട്ടുടമ നാസറിനെ എലത്തൂരിൽ നിന്ന് പിടികൂടി, അറസ്റ്റ്
മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടാക്കിയ ‘അറ്റ്ലാന്റിക്’ വിനോദസഞ്ചാര ബോട്ടിന്‍റെ ഉടമ നാസർ അറസ്റ്റിൽ. താനൂർ സ്വദേശിയായ നാസറിനെ എലത്തൂരിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു വീട്ടില്‍ ഒളിവിലുണ്ടെന്ന് വിവരം ലഭിച്ചതോടെ പോലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. നരഹത്യ കുറ്റം ചുമത്തി ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിന് പിന്നാലെ നാസര്‍ ഒളിവില്‍ പോയിരുന്നു.
ബോട്ടിനു തുടക്കത്തിൽ തന്നെ ഉലച്ചിലുണ്ടെന്ന് ദൃക്സാക്ഷികൾ, അപകടം പുറത്തറിഞ്ഞത് രാത്രി 7.45 ന്; താനൂരിലേത് വിളിച്ച് വരുത്തിയ അപകടമെന്ന് ആരോപണം
മലപ്പുറം: അവധി ദിനം ആഘോഷമാക്കാൻ നിരവധി പേരാണ് ഇന്നലെ കടപ്പുറത്തെത്തിയത്. ഏറെ ആകർഷകമായ ബോട്ട് സഫാരി നടത്തിയാണ് പലരും മടങ്ങിയത്. ഇത്തരത്തിൽ കുടുംബത്തോടൊപ്പം എത്തിയരാണ് അറ്റ്‌ലാന്റിക് ബോട്ടിലും കയറിയത്. എന്നാൽ താങ്ങാവുന്നതിലും അധികം ആളുകളെ കയറ്റിയതും മതിയായ സുരക്ഷാ സംവിധാനം ഒരുക്കാത്തതും ഇരുപത്തിരണ്ട് പേരുടെ ജീവന്‍ പൊലിയാന്‍ കാരണമായ അപകടത്തിലേക്ക് നയിച്ചു. വിളിച്ച് വരുത്തിയ അപകടമാണ്