Tag: BJP
‘വിരുന്നുകണ്ടി ഫിഷറീസ് ടെക്നിക്കൽ സ്‌കൂളിലെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കും’; പൊട്ടി തകര്‍ന്ന തീരദേശ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധവുമായി ബി.ജെ.പി കൗണ്‍സിലര്‍മാര്‍
കൊയിലാണ്ടി: വിരുന്നുകണ്ടി ഫിഷറീസ് ടെക്നിക്കൽ സ്‌കൂളില്‍ നിർമ്മിച്ച ബാസ്‌കറ്റ് കോർട്ടിന്റെ ഉദ്ഘാടന പരിപാടി ബഹിഷ്‌കരിക്കുമെന്ന് ചെറിയമങ്ങാട് വാര്‍ഡ് കൗണ്‍സിലര്‍ വൈശാഖ് കെ.കെ. പൊട്ടി തകര്‍ന്ന തീരദേശ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച ശേഷം മതി കോര്‍ട്ടിന്‌റെ ഉദ്ഘാടനമെന്ന് കൗണ്‍സിലര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഈ മാസം 25ന് മന്ത്രി വി.അബ്ദുറഹിമാനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.
കൊയിലാണ്ടി ഹാര്‍ബറിനായി 20.9കോടി രൂപ അനുവദിച്ച കേന്ദ്രസര്‍ക്കാറിന് അഭിവാദ്യം; കൊയിലാണ്ടിയില്‍ ബി.ജെ.പി പ്രകടനം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഫിഷിങ്ങ് ഹാര്‍ബറിന്റെ വികസന പ്രവര്‍ത്തനത്തിനായി 20.9 കോടിരൂപ അനുവദിച്ച കേന്ദ്ര ഫിഷറീസ് സഹ മന്ത്രി ജോര്‍ജ് കുര്യനും കേന്ദ്ര സര്‍ക്കാറിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് കൊണ്ട് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് പ്രകടനം നടത്തി. കേന്ദ്ര സര്‍ക്കാറിന്റെ മത്സ്യ സമ്പദ യോജനയില്‍ ഉള്‍പ്പെടുത്തിയാണ് കൊയിലാണ്ടി ഹാര്‍ബറിന്റെ വികസനത്തിന് പണം അനുവദിച്ചത്.
”ഭരണാനുമതിയായ പദ്ധതിക്കുവേണ്ടി നടക്കുന്ന സമരം പ്രഹസനം, നിരവധി പദ്ധതികള്‍ കൊയിലാണ്ടി തീരത്ത് മാത്രം നടപ്പിലാക്കുമ്പോള്‍ അതില്‍ വിറളി പിടിച്ച് നടത്തുന്ന സമരമായി മാത്രമെ ഇതിനെ കാണാന്‍ കഴിയൂ” ബി.ജെ.പിയുടെ എം.എല്‍.എ ഓഫീസ് മാര്‍ച്ചിനെതിരെ കാനത്തില്‍ ജമീല
കൊയിലാണ്ടി: തീരദേശ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യമുയര്‍ത്തി ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ നടക്കാനിരിക്കുന്ന എം.എല്‍.എ ഓഫീസ് മാര്‍ച്ചിനെതിരെ കാനത്തില്‍ ജമീല എം.എല്‍.എ. തീരദേശ റോഡ് നിര്‍മ്മാണ പദ്ധതി ഭരണാനുമതിയായതാണെന്നും ഇതടക്കം തീരദേശത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പിയുടെ ഈ സമരം രാഷ്ട്രീയലക്ഷ്യംവെച്ചുള്ളതാണെന്നാണ് എം.എല്‍.എ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ബി.ജെ.പി സമരത്തിന്റെ
‘കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ശോചനീയാവസ്ഥ, കാപ്പാട് – കൊയിലാണ്ടി തീരദേശ റോഡിലെ ദുരിതയാത്ര’, പ്രശ്‌നങ്ങളില്‍ എം.എല്‍.എ അനാസ്ഥ കാണിക്കുന്നു’; ഒക്ടോബര്‍ 3ന് എം.എല്‍.എ ഓഫീസിലേക്ക് ബിജെപി മാര്‍ച്ച്
കൊയിലാണ്ടി: കാപ്പാട് – കൊയിലാണ്ടി തീരദേശ റോഡിൻ്റെ ശോചനീയാവസ്ഥയിലും, കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയിലും പ്രതിഷേധിച്ച്, പ്രശ്‌നത്തില്‍ എം.എല്‍.എ അനാസ്ഥ കാണിക്കുന്നു എന്നാരോപിച്ച് എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്താനൊരുങ്ങി ബിജെപി. പ്രശ്‌നത്തില്‍ ഒക്ടോബര്‍ 3ന് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ബി.ജെ.പി കൊയിലാണ്ടി നിയോജക മണ്ഡലം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ‘കഴിഞ്ഞ നാല് വർഷമായി കാപ്പാട് കൊയിലാണ്ടി
”തീരദേശ റോഡിന്റെയും താലൂക്ക് ആശുപത്രിയുടെയും ശോചനീയാവസ്ഥ പരിഹരിക്കണം” ഒക്ടോബര്‍ മൂന്നിന് എം.എല്‍.എ ഓഫീസിലേക്ക് ബി.ജെ.പി മാര്‍ച്ച്
കൊയിലാണ്ടി: തീരദേശ റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.എല്‍.എ ഓഫീസ് മാര്‍ച്ച്. ഒക്ടോബര്‍ മൂന്നിന് രാവിലെ പത്തുമണിക്ക് ഉപ്പാലക്കണ്ടിയില്‍ നിന്നും മാര്‍ച്ച് ആരംഭിക്കും. കാപ്പാട്-കൊയിലാണ്ടി ഹാര്‍ബര്‍ റോഡ് ഗതാഗതം സാധ്യമാകാത്തവിധം തകര്‍ന്നിരിക്കുകയാണ്. കൊയിലാണ്ടിയെ സംബന്ധിച്ച് പ്രധാനപ്പെട്ട റോഡാണിത്. വര്‍ഷങ്ങളായി അറ്റകുറ്റപണി നടത്താത്ത കാരണത്താല്‍ കാല്‍നടയാത്രക്കാര്‍ക്ക് പോലും യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലായിരുക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം കൊയിലാണ്ടിയില്‍ തിരംഗ യാത്ര സംഘടിപ്പിച്ചു
കൊയിലാണ്ടി: യുവമോർച്ച കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. ആഗസ്റ്റ് 13 മുതൽ സ്വാതന്ത്ര്യ ദിനം വരെയുള്ള ദിവസങ്ങളിൽ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയർത്തണം എന്നതിൻ്റെ പ്രചരണാർത്ഥമായാണ് യാത്ര സംഘടിപ്പിച്ചത്. നന്തിയിൽ നിന്നും ആരംഭിച്ച യാത്ര ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ
മാവേലി സ്റ്റോറുകളിലെ വില വർദ്ധന; കൊയിലാണ്ടിയില്‍ ബിജെപി പ്രവർത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം
കൊയിലാണ്ടി: ‘മുഖ്യമന്ത്രി പിണറായി വിജയൻ അഴിമതിയും ധൂർത്തും മാസപ്പടിയും നടത്തി ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കുകയാണെന്ന് ബിജെപി കോഴിക്കോട് ജില്ല ട്രഷറർ വി.കെ ജയൻ. മാവേലി സ്റ്റോറുകളിലെ അവശ്യ സാധനവില കുത്തനെ കൂട്ടിയെന്നാരോപിച്ച് ബിജെപി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ബിജെപി കൊയിലാണ്ടി മണ്ഡലം
കോഴിക്കോട് ഇസ്രയേല്‍ അനുകൂല പരിപാടിയുമായി ബി.ജെ.പി; കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും, ക്രൈസ്തവ സഭാ നേതാക്കളെ ക്ഷണിക്കാനും തീരുമാനം
കോഴിക്കോട്: കോഴിക്കോട് മുതലക്കുളത്ത് ഇസ്രയേല്‍ അനുകൂല പരിപാടിയുമായി ബി.ജെ.പി. ഭീകരവിരുദ്ധ സമ്മേളനം എന്ന പേരില്‍ ഡിസംബര്‍ രണ്ടിന് വൈകുന്നേരമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്രിസ്ത്യന്‍ സഭാ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്യുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ പറഞ്ഞു. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും മറ്റു സംസ്ഥാന
ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വരും. വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വലിയ വിജയ പ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കും ഏഴാം വാര്‍ഡില്‍ ഉള്ളത്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍
ചേലിയ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു; വിജയ പ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ച് സ്ഥാനാര്‍ത്ഥികള്‍
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഞായറാഴ്ച അവസാനിച്ചു. നിശബ്ദ പ്രചരണത്തിന്റെ രണ്ട് നാളുകള്‍ക്ക് ശേഷം മെയ് 30 നാണ് വോട്ടെടുപ്പ് നടക്കുക. 31 നാണ് വോട്ടെണ്ണല്‍. പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന് ശേഷം മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ വിജയപ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ചു. കഴിഞ്ഞ തവണത്തെക്കാൾ