Tag: Ayanikkad
പയ്യോളിയില്‍ വീണ്ടും തെരുവുനായ ആക്രമണം; അയനിക്കാട് വീട്ടിലേക്ക് പോകുകയായിരുന്ന വയോധികന് പരിക്കേറ്റു
പയ്യോളി: തെരുവുനായ ആക്രമണത്തെ തുടര്‍ന്ന് വയോധികന് പരിക്കേറ്റു. അയനിക്കാട് ചാത്തമംഗലത്ത് കുനീമ്മല്‍ പുരുഷോത്തമനെയാണ് തെരുവുനായ ആക്രമിച്ചത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. കുറ്റിയില്‍ പീടികയുടെ പടിഞ്ഞാറ് ഭാഗത്ത് റെയില്‍പാതയ്ക്ക് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. പുരുഷോത്തമന്റെ കയ്യില്‍ നായ കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ സമീപത്തെ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.
സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീപ്പ് മറിഞ്ഞു, അഞ്ച് പേര്‍ക്ക് പരിക്ക്; അപകടം അയനിക്കാട് ദേശീയപാതയില്‍
പയ്യോളി: അയനിക്കാടുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12:45 ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബൊലീറോ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്. ജീപ്പിന്റെ അതേ ദിശയില്‍ പോകുകയായിരുന്ന സ്‌കൂട്ടര്‍ പൊടുന്നനെ വലത് ഭാഗത്തേക്ക് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനായി വലത് ഭാഗത്തേക്ക് വെട്ടിച്ച ബൊലീറോ നിയന്ത്രണം
റോഡിലെ കുഴി കണ്ട് വെട്ടിച്ചതോടെ തെന്നി വീണു; അയനിക്കാട് ദേശീയപാതയിലുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്
പയ്യോളി: ദേശീയപാതയില്‍ അയനിക്കാട് ഉണ്ടായ ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കീഴൂര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. രാവിലെ പത്തരയോടെയായിരുന്നു അപകടം. വടകര ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കാണ് അപകടത്തില്‍ പെട്ടത്. റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിക്കുകയും തുടര്‍ന്ന് തെന്നി വീഴുകയുമായിരുന്നു. ഈ സമയത്ത് ദേശീയപാതയില്‍ മറ്റ് വാഹനങ്ങളില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. അപകടം