Tag: Arikkulam
അരിക്കുളം കുനിക്കാട്ടില്‍ അഹമ്മദിനെ വീട്ടില്‍ കയറി ക്രൂരമായി ആക്രമിച്ച സംഭവം; അക്രമികളെ പിടികൂടണമെന്നും പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും സര്‍വ്വകക്ഷി യോഗം
അരിക്കുളം: അരിക്കുളം സ്വദേശി കുനിക്കാട്ടില്‍ കുഞ്ഞമ്മദിനെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിക്കുകയും ഇരുകാലുകളും അടിച്ചു തകര്‍ക്കുകയും ചെയ്ത അക്രമകാരികളെ പിടികൂടണമെന്നും പോലീസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും അരിക്കുളത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് പുറത്ത് നിന്നെത്തിയ ക്വട്ടേഷന്‍ സംഘം വീട്ടിലെത്തി കുഞ്ഞമ്മദിന്റെ വായ പൊത്തിപ്പിടിച്ച് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കാലുകള്‍ അടിച്ചുതകര്‍ത്തത്.
അരിക്കുളം മാവട്ട് തിരുമംഗലത്ത് മീത്തല്‍ കല്ല്യാണി അന്തരിച്ചു
അരിക്കുളം: മാവട്ട് തിരുമംഗലത്ത് മീത്തല്‍ കല്ല്യാണി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍. മക്കള്‍: രമേശന്‍, സതീശന്‍, ഷൈജ. മരുമക്കള്‍: പുഷ്പ, ദീപ്തി, സുരേഷ് കീഴരിയൂര്‍. സഹോദരങ്ങള്‍: ചെക്കോട്ടി, മാണിക്യം, ചിരുത, പരേതരായ കുഞ്ഞിരാമന്‍, കണാരന്‍. സഞ്ചയനം: ഞായറാഴ്ച.
ഏക്കാട്ടൂരില കുറ്റിക്കണ്ടി മുക്ക് – മാക്കാട്ട് താഴെ -കൂറ്റിക്കണ്ടി താഴെ റോഡിന്റെ ശോച്യാവസ്ഥയ്‌ക്കെതിരെ ജനകീയ പ്രതിഷേധം; റോഡ് ഗതാഗതാ യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നില്‍പ്പ് സമരം
അരിക്കുളം: ഏക്കാട്ടൂരിലെ കുറ്റിക്കണ്ടി മുക്ക് – മക്കാട്ട് താഴെ -കുറ്റിക്കണ്ടി താഴെ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതാ യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിക്കുന്നതിന്റെ ഭാഗമായി പരിസരവാസികള്‍ റോഡില്‍ നില്‍പ്പ് സമരം നടത്തി. അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡിലുള്ള ഈ റോഡിലൂടെ കാല്‍നട യാത്രപോലും ദുസ്സഹമാണ്. ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പ്രദേശത്ത് സമരത്തിന്റെ ഫ്‌ലെക്‌സ്
അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കുള്ള പെന്‍ഷന്‍, ക്ഷേമനിധി ആനുകൂല്യങ്ങളും നല്‍കിയില്ല; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അരിക്കുളത്തെ അംഗന്‍വാടി പെന്‍ഷന്‍കാരുടെ സമ്മേളനം
അരിക്കുളം: 2023ല്‍ വിരമിച്ച അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കുള്ള പെന്‍ഷന്‍, ക്ഷേമനിധി ആനുകൂല്യങ്ങളും നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി അംഗന്‍വാടി പെന്‍ഷന്‍കാരുടെ സമ്മേളനം. സുപ്രീംകോടതി വിധിച്ച ഗ്രാറ്റിവിറ്റി ആനുകൂല്യങ്ങള്‍ നല്‍കാത്ത സംസ്ഥാന സര്‍ക്കാറിന്റേത് തൊഴിലാളി ദ്രോഹ നടപടിയാണെന്നും സമ്മേളനം കുറ്റപ്പെടുത്തി. പരിപാടി ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.രാജീവ് ഉദ്ഘാടനം ചെയ്തു. അരിക്കുളം രാധ ടീച്ചര്‍ അധ്യക്ഷത
അരിക്കുളം സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും
അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും. പാറക്കുളങ്ങര, എലങ്കമ്മന്‍, ഏലങ്കമ്മന്‍ പള്ളി, ഊട്ടേരി, ഇന്‍ഡസ് ടവര്‍ എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും എച്ച്.ടി ടച്ചിങ്‌സിന്റെ ഭാഗമായിട്ട് രാവിലെ ഏഴ് മണി മുതല്‍ മൂന്നുമണിവരെ വൈദ്യുതി മുടങ്ങും.
”വടകരയില്‍ സി.പി.എം നടത്തുന്ന വര്‍ഗീയ പ്രചരണം അവസാനിപ്പിക്കണം”; അരിക്കുളത്തെ മുസ്‌ലിം ലീഗ്
അരിക്കുളം: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ ആര്‍.എസ്.എസിനെ പോലും നാണിപ്പിക്കുന്ന തരത്തില്‍ നടത്തി വരുന്ന വര്‍ഗീയ പ്രചരണം അവസാനിപ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി കെ.കെ.നവാസ് ആവശ്യപ്പെട്ടു. അരിക്കുളം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഈ വര്‍ഷം ഹജ്ജിന് അവസരം ലഭിച്ചവരുടെ സംഗമം ഉത്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. പഞ്ചായത്ത്
കെ.എസ്.എഫ്.ഇ റിട്ട. ബ്രാഞ്ച് മാനേജര്‍ അരിക്കുളം കോയിക്കല്‍ മീത്തല്‍ പ്രഭാകരന്‍ നായര്‍ അന്തരിച്ചു
അരിക്കുളം: കെ.എസ്.എഫ്.ഇ റിട്ട. ബ്രാഞ്ച് മാനേജര്‍ അരിക്കുളം കോയിക്കല്‍ മീത്തല്‍ പ്രഭാകരന്‍ നായര്‍ അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: കമല (അധ്യാപിക, നിടുമ്പൊയില്‍ ബി.കെ.എന്‍.എം യു.പി സ്‌കൂള്‍). മക്കള്‍: ജയനീത്, പൂര്‍ണശ്രീ നന്ദ. സഹോദരങ്ങള്‍: സരോജിനി, സുമതി, പരേതനായ ശ്രീധരന്‍. സംസ്‌കാരം: വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
മരിക്കുന്നതിന് തൊട്ടുമുമ്പ് അവസാന വോട്ടും രേഖപ്പെടുത്തി; അരിക്കുളം സ്വദേശിനി കുറ്റ്യാപ്പുറത്ത് കുഞ്ഞിമാണിക്യം അന്തരിച്ചു
അരിക്കുളം: അരിക്കുളം കുറ്റ്യാപ്പുറത്ത് കുഞ്ഞിമാണിക്യം അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. മരിക്കുന്നതിന് തൊട്ട് മുമ്പ് തന്റെ അവസാന വോട്ട് രേഖപ്പെടുത്തിയാണ് കുഞ്ഞിമാണിക്യം യാത്രയായത്. 80 കഴിഞ്ഞവരെ വീട്ടിലെത്തി വോട്ടു ചെയ്യിക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ പോളിങ് ഉദ്യോഗസ്ഥര്‍ ഇവരുടെ വീട്ടിലെത്തുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. വൈകുന്നേരം ഏഴുമണിയോടെയാണ് മരണം സംഭവിച്ചത്. പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു കുഞ്ഞിമാണിക്യം.
അരിക്കുളത്ത് ഇതുവരെ ചത്തത് നാല് പശുക്കള്‍; പശുക്കള്‍ക്കെല്ലാം പേവിഷബാധ ലക്ഷണങ്ങളുണ്ടായിരുന്നതായി വെറ്ററിനറി ഡോക്ടര്‍
അരിക്കുളം: അരിക്കുളം പഞ്ചായത്തിലെ കാളിയത്ത് മുക്ക് പൂതേരിപ്പാറ ഭാഗത്ത് കഴിഞ്ഞദിവസങ്ങളിലായി ചത്ത പശുക്കള്‍ക്ക് പേവിഷബാധ ലക്ഷണങ്ങളുണ്ടായിരുന്നതായി സ്ഥിരീകരണം. പശുക്കളെ പരിശോധിച്ച ഡോക്ടര്‍ ഇക്കാര്യം പറഞ്ഞിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുഗതന്‍ മാസ്റ്റര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതിനകം നാല് പശുക്കളാണ് അരിക്കുളത്ത് പേവിഷബാധ ലക്ഷണങ്ങളോടെ മരിച്ചത്. രണ്ടു പശുക്കള്‍ മരിച്ചത് ഏപ്രില്‍ ഒന്നിന് മുമ്പാണ്.
അരിക്കുളം കാളിയത്ത് മുക്കില്‍ പേവിഷബാധ ലക്ഷണങ്ങളോടെ മൂന്ന് പശുക്കള്‍ ചത്തു; ക്ഷീരകര്‍ഷകര്‍ക്ക് മെഡിക്കല്‍ ഓഫീസറുടെ ജാഗ്രതാ നിര്‍ദേശം
അരിക്കുളം: അരിക്കുളത്തെ ക്ഷീരകര്‍ഷകര്‍ക്ക് അരിക്കുളം വെറ്ററിനറി ആശുപത്രി മെഡിക്കല്‍ ഓഫീസറുടെ ജാഗ്രതാ നിര്‍ദേശം. വയലുകള്‍ പോലെയുള്ള തുറസായ പ്രദേശങ്ങളില്‍ പകല്‍ സമയങ്ങളില്‍ മേല്‍നോട്ടം ഇല്ലാതെ പശുക്കളെ കെട്ടിയിടുന്നത് കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്നാണ് നിര്‍ദേശം. കാളിയത്ത് മുക്ക് ഭാഗത്തായി പേവിഷബാധ ലക്ഷണങ്ങളോടെ മൂന്ന് പശുക്കള്‍ ചത്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ വളര്‍ത്തുനായകള്‍ക്കും നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്പ്പ്