Tag: Arikkulam
അരിക്കുളം സ്വദേശിനിയുടെ സ്വര്‍ണ ബ്രേസ് ലെറ്റ് കൊയിലാണ്ടിയില്‍ നഷ്ടമായി
കൊയിലാണ്ടി: അരിക്കുളം സ്വദേശിനിയുടെ സ്വര്‍ണ്ണ ബ്രേസ്ലെറ്റ് കൊയിലാണ്ടിയില്‍ നഷ്ടമായി. ഇന്ന് ഉച്ചയ്ക്ക് മൂന്നുമണിക്കുശേഷമാണ് സംഭവം. കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്തെ കടകളില്‍ നിന്നും സാധനം വാങ്ങിച്ചിരുന്നു. തുടര്‍ന്ന് നടുവണ്ണൂരിലേക്ക് പോകുന്ന ബസില്‍ പെരുവട്ടൂര്‍ ഉജ്ജയിനി സ്റ്റോപ്പില്‍ ഇറങ്ങിയിരുന്നു. അതിനടുത്തുള്ള ഒരു വീട്ടിലേക്കും പിന്നീട് ഇവിടെ നിന്നും പെരുവട്ടൂരിലേക്ക് നടന്ന് ശേഷം പേരാമ്പ്രയിലേക്കുള്ള ഫ്രണ്ട്‌സ് ബസില്‍ നമ്പ്രത്തുകര വരെയും
പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശിക ഔദാര്യമല്ല; കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അരിക്കുളം മണ്ഡലം കണ്‍വെന്‍ഷനില്‍ കെ.സി. ഗോപാലന്‍
അരിക്കുളം: പെന്‍ഷന്‍കാര്‍ക്ക് ലഭിക്കേണ്ടതായ പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശിക സര്‍ക്കാറിന്റെ ഔദാര്യമല്ലെന്ന് കെ. എസ്. എസ്.പി എ ജില്ലാ പ്രസിഡണ്ട് കെ.സി.ഗോപാലന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ അരിക്കുളം മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിന്നു അദ്ദേഹം. രാഷ്ട്രീയ നിയമനം ലഭിച്ച മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍പെട്ടവര്‍ക്ക് 39 മാസത്തെ കുടിശിക തുക നല്‍കാനുള്ള നീക്കം
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കൃഷ്ണായനം 2024 സാംസ്‌കാരിക സമ്മേളന പരിപാടിയുമായി ഊരള്ളൂരിലെ ഹരിമുരളി ബാലഗോകുലം
ഊരള്ളൂര്‍: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് കൃഷ്ണായനം 2024 സാംസ്‌കാരിക സമ്മേളന പരിപാടിയുമായി ഊരള്ളൂരിലെ ഹരിമുരളി ബാലഗോകുലം. സാംസ്‌കാരിക സമ്മേളനവും അനുമോദന സദസ്സും- തപസ്യ കലാസാഹിത്യ വേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ശ്രീഹര്‍ഷന്‍ മാസ്റ്റര്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാര്‍ത്തികൊണ്ട് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ടി.പി.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. റിട്ട.ക്യാപ്റ്റന്‍ വിനായകന്‍ പയ്യോളി, കവിയും ഗ്രന്ഥകാരനുമായ രവീന്ദ്രന്‍
അങ്കണവാടികൾ ന്യൂജനാകുന്നു; അരിക്കുളം മുക്ക് അങ്കണവാടിയിൽ ഡിജിറ്റൽ ട്രെൻഡിങ് ലൈറ്റ് ബോർഡ്
കൊയിലാണ്ടി: അരിക്കുളം മുക്ക് അങ്കണവാടിയിൽ ഡിജിറ്റൽ ട്രെൻഡിങ് ലൈറ്റ് ബോർഡ് സ്ഥാപിച്ചു.അങ്കണവാടികളെ കൂടുതൽ പുതിയ കാലത്തെ സാധ്യതകളെ ഉപയോഗപ്പെടുത്തി ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ട്രെൻഡിങ് ലൈറ്റ് ബോർഡ് സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് സുഗതൻ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ശ്യാമള അധ്യക്ഷയായി. ബ്ലോക്ക് മെമ്പർ രജില, എട്ടാം വാർഡ് മെമ്പർ ബിന്ദു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ശക്തമായ മഴയില്‍ അരിക്കുളത്ത് വീടിന് മുകളില്‍ തെങ്ങുവീണു
അരിക്കുളം: ശക്തമായ മഴയിലും കാറ്റിലും അരിക്കുളത്തെ വീടിന് മുകളില്‍ തെങ്ങുവീണു. എടക്കണ്ടി ബാലകൃഷ്ണന്‍ നായരുടെ വീടിന്റെ ഒന്നാംനിലയില്‍ ടെറസിലാണ് തെങ്ങുവീണത്. മുകള്‍ നില ഓടിട്ടതാണ്. ഇതിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ സണ്‍ഷെയ്ഡിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകട സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കൊന്നും സംഭവിച്ചിട്ടില്ല.
ശക്തമായ കാറ്റില്‍ തണ്ടയില്‍ത്താഴെ വന്‍മരം കടപുഴകി റോഡില്‍ വീണു; ഗതാഗതം തടസപ്പെട്ടു, അരിക്കുളം സെക്ഷനില്‍ വൈദ്യുതി മുടങ്ങി
അരിക്കുളം: ശക്തമായ കാറ്റില്‍ അരിക്കുളം തണ്ടയില്‍ത്താഴെ വന്‍മരം കടപുഴകി വീണു. തണ്ടയില്‍ത്താഴെ പെട്രോള്‍ പമ്പിന് അടുത്തായി റോഡിലാണ് മരം വീണത്. ഇതുവഴി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ സാധിക്കാത്ത സ്ഥിതിയാണ്. മരം വീണ് രണ്ട് എച്ച്.ടി പോസ്റ്റുകള്‍ പൊട്ടുകയും ഒരു പോസ്റ്റിന് കേടുപാട് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. തണ്ടയില്‍ത്താഴെ, കാളിയത്ത് മുക്ക് ഭാഗങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെട്ടിട്ടുണ്ട്. നാളെയേ വൈദ്യുതി
‘ഉമ്മന്‍ചാണ്ടി നവകേരള ശില്പിയും കാലത്തിനൊപ്പം സഞ്ചരിച്ച നേതാവും’; ഊരള്ളൂരില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ ഡോ.ഹരിപ്രിയ
അരിക്കുളം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നവകേരള ശില്പിയും കാലത്തിനൊപ്പം സഞ്ചരിച്ച നേതാവുമായിരുന്നെന്ന് എ.ഐ.സി.സി. അംഗം ഡോ: ഹരിപ്രിയ പറഞ്ഞു. കോണ്‍ഗ്രസ് അരിക്കുളം മണ്ഡലം കമ്മറ്റി ഊരള്ളൂരില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക്
”കാരയാട് ഹനുമാന്‍ കുനി നിവാസികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കും” വെള്ളക്കെട്ടും കുടിവെള്ള പ്രശ്‌നവും കാരണം ദുരിമനുഭവിക്കുന്ന പ്രദേശം സന്ദര്‍ശിച്ച് ഷാഫി പറമ്പില്‍
അരിക്കുളം: പന്ത്രണ്ടോളം പട്ടികജാതി കുടുംബങ്ങളിലായി അമ്പതിലധികം പേര്‍ താമസിക്കുന്ന കാരയാട് ഹനുമാന്‍ കുനിയില്‍ ഷാഫി പറമ്പില്‍ എം.പി സന്ദര്‍ശനം നടത്തി. വെള്ളക്കെട്ടും വഴി പ്രശ്‌നവുമെല്ലാം ഹനുമാന്‍ കുനി നിവാസികള്‍ എം.പിയെ അറിയിച്ചു. ഹനുമാന്‍ കുനിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ‘മഴ തുടങ്ങിയാല്‍ ഞങ്ങള്‍ക്ക് ആധിയാണ്. ഒഴുകിയെത്തുന്ന മഴവെള്ളത്തില്‍ വയലും
ചുറ്റും വെള്ളമാണ്, പുറത്തിറങ്ങാന്‍ വഴിയില്ല; കുടിക്കാന്‍ ശുദ്ധജലവുമില്ല; തോരാത്ത മഴയത്ത് ദുരിതത്തിലായി അരിക്കുളം കാരയാട് ഹനുമാന്‍ കുനിയിലെ പത്തോളം കുടുംബങ്ങള്‍
അരിക്കുളം: വീടിനുചുറ്റും പറമ്പിലുമെല്ലാം വെള്ളമാണ്, പക്ഷേ, കുടിക്കാന്‍ വെള്ളമില്ല. അരിക്കുളം കാരയാട് ഹനുമാന്‍കുനി നിവാസികളുടെ അവസ്ഥ ഇതാണ്. പത്തോളം കുടുംബങ്ങള്‍ താമസിക്കുന്ന ഇവിടെ നിന്ന് പുറത്തിറങ്ങണമെങ്കില്‍ വെള്ളത്തിലൂടെ ഏറെ പണിപ്പെട്ട് യാത്ര ചെയ്യണമെന്ന സ്ഥിതിയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വിദ്യാര്‍ഥികളെ സ്‌കൂളില്‍ പറഞ്ഞയക്കാനോ പ്രായമുള്ളവരെയും രോഗികളെയും ആശുപത്രിയിലെത്തിക്കാനോ ഒന്നും പറ്റാത്ത സ്ഥിതിയാണെന്ന് പ്രദേശവാസിയായ പ്രദീപ് കൊയിലാണ്ടി ന്യൂസ്
അരിക്കുളം വാകമോളി തയ്യില്‍ രാജന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: അരിക്കുളം വാകമോളി തയ്യില്‍ രാജന്‍ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു. ഭാര്യ: ബിന്ദു (വാകയാട്). അച്ഛന്‍: പരേതനായ തയ്യില്‍ ശങ്കരന്‍ നായര്‍. അമ്മ: പി.കെ.മാധവിയമ്മ (മാനേജര്‍ വാകമോളി എല്‍.പി സ്‌കൂള്‍), സഹോദരങ്ങള്‍: ഹേമചന്ദ്രന്‍ (ഷാര്‍ജ), രാമകൃഷ്ണന്‍, ഹരീന്ദ്രന്‍ (ഷാര്‍ജ), സുരേഷ് കുമാര്‍ (ദുബൈ), സുകുമാരന്‍. സംസ്‌കാരം: വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.