Tag: Anti Drugs Campaign
”ജീവിതമാണ് ലഹരി” ഉപജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുമായി കൊയിലാണ്ടി എക്‌സൈസ്
കൊയിലാണ്ടി: ഉപജില്ലാ ശാസ്ത്രമേളയോട് അനുബന്ധിച്ച് കേരള എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി എക്‌സൈസ് റേഞ്ച് ഓഫീസും ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം തിരുവങ്ങൂരും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയോട് അനുബന്ധിച്ച് നിര്‍മ്മിച്ച സ്റ്റാളില്‍ ലഹരി വിരുദ്ധ സന്ദേശങ്ങള്‍ അടങ്ങുന്ന ബാനറുകളും ബോധവല്‍ക്കരണ പോസ്റ്ററുകളും പ്രദര്‍ശിപ്പിച്ചു. ‘ജീവിതമാണ് ലഹരി’ എന്ന
നബിദിനത്തോടനുബന്ധിച്ച് നടുവത്തൂരിൽ ലഹരിവിരുദ്ധ സെമിനാർ
കീഴരിയൂർ: നബിദിനത്തോടനുബന്ധിച്ച് നടുവത്തൂരിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി. നടുവത്തൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്തീബ് മുഹമ്മദ്അലി ഫൈസി പാലക്കുളം അധ്യക്ഷനായി. രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എം.രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത്
കാൽപ്പന്താകട്ടെ ലഹരി; കൊയിലാണ്ടി സ്റ്റേഡിയത്തിൽ ലഹരിവിരുദ്ധ ഫുട്ബോൾ മേള
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ലഹരി വിരുദ്ധ ഫുട്ബോൾ മേള സംഘടിപ്പിച്ചു. പൊലീസ്, എക്സൈസ്, വിമുക്തിമിഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. കൊയിലാണ്ടി സി.ഐ എൻ.സുനിൽകുമാർ മേള ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം അദ്ദേഹം കളിക്കാരെ പരിചയപ്പെട്ടു. എസ്.പി.സിയുടെ മേഖലാതല വിജയികളാണ് ജില്ലാതല ലഹരി വിരുദ്ധ ഫുട്ഫോൾ മേളയിൽ പങ്കെടുക്കുന്നത്. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ ഹെഡ് മിസ്ട്രസ് ഇൻ-ചാർജ് ഷജില,
‘കലയാവട്ടെ ലഹരി’; ലഹരിവിരുദ്ധ കലാജാഥയ്ക്ക് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ സ്വീകരണം
കൊയിലാണ്ടി: ലഹരി വിരുദ്ധ കലാജാഥയ്ക്ക് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ സ്വീകരണം നൽകി. കൊയിലാണ്ടി സബ് ഇൻസ്പെക്ടർ വി.ആർ.അരവിന്ദ് മുഖ്യാതിഥിയായി. പ്രധാനാധ്യാപിക പി.എം.നിഷ അധ്യക്ഷയായി. ജയരാജ് പണിക്കർ, പി.പി.സുധീർ, എഫ്.എം.നസീർ എന്നിവർ സംസാരിച്ചു. മുചുകുന്നിലെ എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികളുടെ സംഗീതശിൽപ്പം, വസുദേവാശ്രമം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവുനാടകം എന്നിവ അരങ്ങേറി. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ എസ്.പി.സി
ലഹരി വിരുദ്ധ പ്രവർത്തനത്തിന് സ്ഥിരം സംവിധാനം വേണമെന്ന് കെ.മുരളീധരൻ എം.പി; കൊയിലാണ്ടിയിൽ ലഹരി നിർമാർജ്ജന സമിതി കോഴിക്കോട് നോർത്ത് ജില്ലാ പ്രതിനിധി സമ്മേളനം
കൊയിലാണ്ടി: ലഹരി വിരുദ്ധ പ്രവർത്തനത്തിന് സ്ഥിരം സംവിധാനം വേണമെന്ന് കെ.മുരളീധരൻ എം.പി. ലഹരി നിർമാർജ്ജന സമിതി കോഴിക്കോട് നോർത്ത് ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരബലി പോലെയുള്ള മനുഷ്യക്കുരുതിക്കും മാതാപിതാക്കൻമാരെ മാരകമായി അക്രമിക്കുന്നതിന് പോലും പ്രേരണയാകുന്ന മദ്യ-മയക്ക് മരുന്ന് ഉപഭോഗത്തിന്നും വിപണത്തിനുമെതിരെ ക്രിയാത്മകമായ പ്രതിരോധ പ്രവർത്തനങ്ങൾ ഒന്നോ രണ്ടോ മാസത്തേക്ക് ക്യാമ്പെയിൻ
ആദ്യം ലഹരിവിരുദ്ധ പ്രതിജ്ഞ, പിന്നെ ലഹരിക്കെതിരെ ബാലറ്റില്‍ വോട്ട്; തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ‘പുതുലഹരിക്ക് ഒരു വോട്ട്’
പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലഹരിവിരുദ്ധ പരിപാടിയായ ‘പുതുലഹരിക്ക് ഒരു വോട്ട്’ പരിപാടി സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ ഭരണകൂടവും നശാ മുക്ത് ഭാരത് അഭിയാന്റെയും നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ഹയര്‍സെക്കന്ററി വിഭാഗത്തിലാണ് വോട്ടെടുപ്പ് നടന്നത്. എണ്ണൂറോളം കുട്ടികള്‍ വോട്ടിങ്ങില്‍ പങ്കെടുത്തു. വോട്ടെടുപ്പ് നടത്താനായി ക്രമീകരിച്ച മൂന്ന് പോളിംഗ് ബൂത്തുകളില്‍ പോളിങ്
തീരവും കൈകോര്‍ക്കുന്നു, ലഹരിക്കെതിരെ; തീരപ്രദേശത്തെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ ഉദ്ഘാടനം കൊയിലാണ്ടി ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍
കൊയിലാണ്ടി: തീരപ്രദേശത്ത് നടപ്പാക്കുന്ന ലഹരിവിമുക്ത കേരളം ബോധവല്‍ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയില്‍ നടന്നു. ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ 24 വരെയാണ് ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുക. കൊയിലാണ്ടി ഗവ. ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി.കെ.സുധാകരന്‍ അധ്യക്ഷനായി. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ശാക്തീകരണത്തിനായി