Tag: Anganwadi
പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരം, ഒപ്പം കുരുന്നുകളുടെ കലാപരിപാടികളും ഗാനമേളയും; മൂടാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ അങ്കണവാടി സെന്റർ ദിനാഘോഷം ശ്രദ്ധേയമായി
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലെ 116-ാം നമ്പർ അങ്കണവാടി സെന്റർ ദിനാഘോഷവും ആദരിക്കലും അനുമോദനവും ശ്രദ്ധേയമായി. പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ രജുല ടി.എം അധ്യക്ഷയായി. ബാലൻ അമ്പാടി ചടങ്ങിലെ മുഖ്യാതിഥിയായി. 86 വയസ് കഴിഞ്ഞ ചെണ്ടവാദ്യം, തെയ്യം, അനുഷ്ടാന കലാകാരനായ കേളു പണിക്കരെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. കൂടാതെ
അരങ്ങാടത്ത് കുരുന്നുകൾക്കായി പുതിയ അങ്കണവാടി ഉയരും; ആഘോഷമായി തറക്കല്ലിടൽ
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ അരങ്ങാടത്ത് അംഗനവാടിയുടെ തറക്കല്ലിടൽ ചടങ്ങ് നാടിനാഘോഷമായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ബാബുരാജ് ആണ് തറക്കല്ലിട്ടത്. ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ അനുവദിച്ച 5,30,000 രൂപയും 2023-24 വാർഷിക പദ്ധതിയിൽ അനുവദിച്ച അഞ്ച് ലക്ഷം രൂപയും ഉപയോഗിച്ചാണ് അങ്കണവാടിയുടെ നിർമ്മാണം നടത്തുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന
കുരുന്നുകൾക്കിനി കുടിവെള്ളം മുട്ടില്ല; അങ്കണവാടിയ്ക്കായി കുഴൽ കിണർ നിർമ്മിച്ച് നൽകി മൂടാടി ജുമാ മസ്ജിദ് സലഫി കമ്മിറ്റി
കൊയിലാണ്ടി: അങ്കണവാടിക്കായി കുഴൽ കിണർ നിർമ്മിച്ച് നൽകി പള്ളിക്കമ്മിറ്റി. മൂടാടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ അച്ചോത്ത് അങ്കണവാടിക്കായാണ് മൂടാടി ജുമാ മസ്ജിദ് സലഫി കമ്മിറ്റി കുഴൽ കിണറും മോട്ടോറും നൽകിയത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ കുഴൽ കിണറും മോട്ടോറും ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുമതി അധ്യക്ഷയായി. പി.കെ.സുഹൈബ്, പി.വി.ഗംഗാധരൻ, സോമൻ പി.വി, ബിന്ദു എന്നിവർ
അങ്കണവാടികളില്‍ ഇനി അതിവേഗ ഇന്റര്‍നെറ്റ്; കോഴിക്കോട് ജില്ലയിലെ 105 അങ്കണവാടികളില്‍ വൈഫൈ വരുന്നു
കോഴിക്കോട്: ജില്ലയിലെ 105 അങ്കണവാടികളില്‍ അതിവേഗ വൈഫൈ ഇന്റര്‍നെറ്റ് സേവനം വരുന്നു. അങ്കണവാടികളോട് അനുബന്ധിച്ചുള്ള കുമാരി ക്ലബ്ബുകളുടെ (അഡോളസന്‍സ് ക്ലബ്ബ്) പ്രവര്‍ത്തനം മെച്ചപ്പെടുത്താനായാണ് വൈഫൈ സ്ഥാപിക്കുന്നത്. സംസ്ഥാനത്ത് വനിത ശിശുവികസന വകുപ്പിന് കീഴില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ക്ലബ്ബുകളിലാണ് ആദ്യഘട്ടത്തില്‍ വൈഫൈ എത്തുക. ഒരു അങ്കണവാടിക്ക് 2500 രൂപ വകുപ്പ് ഇതിനായി അനുവദിച്ചു. കൗമാരക്കാരായ പെണ്‍കുട്ടികളുടെ