Tag: accident
താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്
താമരശ്ശേരി: ചുരം രണ്ടാം വളവില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്. കൈതപ്പൊയില്‍ സ്വദേശികളായ ഇര്‍ഷാദ്, ഫാഫിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റവരെ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രാവിലെ ഒന്‍പത് മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ ജീപ്പ് പൂര്‍ണമായി തകര്‍ന്നു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. Summary: : Jeep overturned at
വയനാട് പൊഴുതനയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന വടകര സ്വദേശി മരിച്ചു
വടകര: വയനാട് പൊഴുതനയിലെ ആറാംമൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന പഴങ്കാവ് സ്വദേശി മരിച്ചു. കണ്ണൂക്കര അര്‍ഹം ഹൗസില്‍ താമസിക്കും പഴങ്കാവ് രയരോത്ത് മുഹമ്മദ് റിയാസ് (52) ആണ് മരിച്ചത്. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പൊഴുതന ആറാംമൈലിലാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ച കാറില്‍ ബസ് ഇടിക്കുകയായിരുന്നു. കുടുംബവുമായുള്ള യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്.
ഇടുക്കിയിൽ കെ.എസ്.ആർ.ടി.സി ബസ് 30 അടിയോളം താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടം; മൂന്ന് പേര്‍ മരിച്ചു
ഇടുക്കി: പുല്ലുപാറയ്ക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. മാവേലിക്കര സ്വദേശികളാണ് മരിച്ചത്. . രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. മൃതദേഹം മുണ്ടക്കയം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദ യാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽ പെട്ടത്. ഇന്ന്
പൊഴുതന ആറാം മൈലില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; നാലു പേര്‍ക്ക് പരിക്ക്, അപകടത്തില്‍പ്പെട്ടത് വടകര രജിസ്ട്രേഷനിലുള്ള കാർ
മാനന്തവാടി: പൊഴുതന ആറാം മൈലില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. വൈത്തിരി ഭാഗത്തുനിന്നും വരികയായിരുന്ന ബസും മാനന്തവാടി ഭാഗത്തുനിന്നും വന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. വടകര രജിസ്‌ട്രേഷനിലുള്ള കെ.എല്‍ 18 ടി 8686 നമ്പറിലുള്ള ഇഗിനിസ് വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്‌നാട് വാഹനാപകടത്തില്‍ മരിച്ചത് മേപ്പയ്യൂര്‍ ജനകീയ മുക്ക് സ്വദേശികള്‍
ചെന്നൈ: തമിഴ്നാട് ദിണ്ടിഗലില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചത് മേപ്പയ്യൂര്‍ ജനകീയ മുക്ക് സ്വദേശികള്‍. പാറച്ചാലില്‍ ശോഭന (51), പാറച്ചാലില്‍ ശോഭ (45) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ ഭാര്യമാരാണിവര്‍. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. ശോഭയുടെ മകളുടെ ഭര്‍ത്താവിന്റെ ജോലി സ്ഥലത്തേക്ക് പോയതായിരുന്നു ഇവര്‍. മകളുടെ ഭര്‍ത്താവിന് തൃശൂരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനാല്‍ അവർ തിരിച്ചുവരുന്നതിന്
കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം, 18 പേർക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാർഥി മരിച്ചു. അപകടത്തില്‍ ബസിലുണ്ടായിരുന്ന പതിനഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. കണ്ണൂര്‍ വളക്കൈയില്‍ ഇന്ന് വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. വളക്കൈ പാലത്തിന്
കൂടരഞ്ഞിയില്‍ വിനോദ സഞ്ചാരികളുമായി പോകുകയായിരുന്ന ട്രാവലര്‍ മറിഞ്ഞ് അപകടം; ആറുവയസുകാരി മരിച്ചു
കൂടരഞ്ഞി: കൂടരഞ്ഞിയില്‍ വിനോദ സഞ്ചാരികളുമായി പോവുകയായിരുന്ന ട്രാവലര്‍ മറിഞ്ഞ് അപകടം. അപകടത്തില്‍ ചങ്കുവെട്ടി സ്വദേശിയായ ആറുവയസുകാരി എലിസ മരിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം. കൂടരഞ്ഞി കുളിരാമുട്ടിയിലാണ് അപകടമുണ്ടായത്. വിനോദസഞ്ചാര കേന്ദ്രമായ പൂവാറംതോട് സന്ദര്‍ശിച്ച് മടങ്ങിവരികയായിരുന്ന സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ട്രാവലര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കുണ്ട്. പരിക്കേറ്റവരെല്ലാം ഒരു
മലാപ്പറമ്പ് ബൈപ്പാസില്‍ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റ കാപ്പാട് സ്വദേശിയായ ഇരുപത്തിനാലുകാരന്‍ മരിച്ചു
കോഴിക്കോട്: മലാപ്പറമ്പ് ബൈപ്പാസില്‍ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാപ്പാട് സ്വദേശി മരിച്ചു. ഹാഫിള് മുഹമ്മദ് നഈം ഫൈസി ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. പുറക്കാട് ജാമിഅ ഫുര്‍ഖാനിയ്യയില്‍ നിന്ന് ഖുര്‍ആന്‍ മനപാഠമാക്കുകയും പട്ടിക്കാട് ജാമിഅ: നൂരിയയിലെ വിദ്യാര്‍ഥിയും എസ്.എസ്.എഫ് എലത്തൂര്‍ മേഖലയുടെ സജീവ പ്രവര്‍ത്തകനുമാണ്. എസ്.കെ.എസ്.എഫ് സര്‍ഗ്ഗ പരിപാടിയുടെ പ്രചരണവും കഴിഞ്ഞ്
കോഴിക്കോട് സ്‌കൂട്ടര്‍ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കോഴിക്കോട്: പുതുപ്പാടിയിൽ സ്‌കൂട്ടര്‍ യാത്രക്കിടെ ഷാൾ കഴുത്തിൽ കുടുങ്ങി വീട്ടമ്മ മരിച്ചു. പുതുപ്പാടി കോര്‍പറേറ്റീവ് ബാങ്കിന്‍റെ അഗ്രി ഫാം ജീവനക്കാരി വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്നുമ്മൽ സുധയാണ് മരിച്ചത്. വെസ്റ്റ് കൈതപ്പൊയില്‍ പഴയ ചെക്ക് പോസ്റ്റിന് സമീപത്ത് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ഉടൻ തന്നെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഭർത്താവ്: കെ.കെ
മാഹി ബൈപാസിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
ചൊക്ലി: മാഹി ബൈപാസിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. തൃക്കണ്ണാപുരം ഒളവിലത്തെ കോമത്ത് വീട്ടിൽ വി.സി ഗോകുൽ രാജ് (28) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടം. ബൈപാസിൽ പാറാൽ പറമ്പത്ത് വെച്ച് നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: ബാബുരാജ്