Tag: accident
ബാലുശ്ശേരിയില്‍ സ്വകാര്യ ബസിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു; അപകടത്തില്‍പ്പെട്ടത് കൊയിലാണ്ടിയിലേക്ക് വരുന്ന സ്വകാര്യ ബസ്
ബാലുശ്ശേരി: സ്വകാര്യ ബസിടിച്ച് പരിക്കേറ്റ കാല്നടയാത്രക്കാരന് മരിച്ചു. ഇന്നലെ വൈകുന്നേരം 4.50ന് ബാലുശ്ശേരി ബസ് സ്റ്റാന്റിന് സമീപത്തായിരുന്നു അപകടം. ഉണ്ണികുളം സ്വദേശി സത്യന് ആണ് മരിച്ചത്. താമരശ്ശേരിയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന വീരമണി എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കവെ ബസ് സത്യനെ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍
കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും തിരിച്ചുപോകുകയായിരുന്ന ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് രോഗിയുമായി വന്ന് പോകുന്നതിനിടെ ഓട്ടോ മറിഞ്ഞു. കോമത്തുകരയില്‍ നടന്ന അപകടത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ ഉള്ള്യേരി സ്വദേശി മരിച്ചു. മാമ്പൊയില്‍ ആയക്കോട് മീത്തല്‍ സിറാജ് ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസായിരുന്നു. ഭാര്യ: നസീറ. ഉപ്പ: കോയ. ഉമ്മ: നെഫീസ. മക്കള്‍: മുഹമ്മദ്, അയാന്, ഹൈസന്‍. സഹോദരങ്ങള്‍: നൗഷാദ്, സിദ്ദിഖ്, സെമീര്‍.
വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് അപകടം; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്
വടകര: വടകരയിൽ സ്വകാര്യ ബസ് മതിലിൽ ഇടിച്ച് 15 ഓളം പേർക്ക് പരിക്കേറ്റു. വടകരയിൽ നിന്നും മണിയൂരിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പതിയാരക്കര ചോയിനാണ്ടി താഴെ വെച്ച് നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്കാണ് പരിക്കേറ്റത്. ബസിൽ 25 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നു. പലർക്കും
ആനക്കുളത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ലോറിയില്‍ ഇടിച്ച് അപകടം; മറിഞ്ഞു വീണത് കാറിന് മുകളിലേക്ക്, യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊയിലാണ്ടി: ആനക്കുളത്ത് നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ലോറിയില്‍ ഇടിച്ച് അപകടം. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കുട്ടികളുടെ പാര്ക്കിന് സമീപത്താണ് അപകടം. കണ്ണൂരിലേക്ക് ചെങ്കല്ല് കയറ്റാനായി പോവുന്ന ലോറിയിലേക്ക് പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് തൊട്ട്പുറകിലുണ്ടായിരുന്ന കാറിന് മുകളിലേക്ക് മറിഞ്ഞു. കാസര്‍ഗോഡ് സ്വദേശികളായ യുവാക്കാളാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ അത്ഭുതകരമായി അപകടത്തില്‍ നിന്നും
പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ചു
പേരാമ്പ്ര: പേരാമ്പ്ര സെന്‍ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപം ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. മുളിയങ്ങല്‍ ചെക്യലത്ത് ഷാദില്‍ ആണ് മരിച്ചത്. കോഴിക്കോട് നിന്നും കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോകുകയായിരുന്ന സേഫ്റ്റി ബസാണ് ഷാദില്‍ സഞ്ചരിച്ച ബുള്ളറ്റില്‍ ഇടിച്ചത്. ബസ് അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇടിച്ചശേഷം ബസ് ബൈക്കിനെ പത്തുമീറ്ററോളം വലിച്ചിഴച്ചശേഷമാണ്
ആനക്കുളത്ത് സ്വകാര്യ ബസിന് പിന്നില്‍ കാറിടിച്ച് അപകടം
കൊയിലാണ്ടി: ദേശീയപാതയില്‍ ആനക്കുളം ജങ്ഷനില്‍ സ്വകാര്യ ബസിന് പിന്നില്‍ കാറിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 11.30ഓടെയാണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ബ്രേക്കിട്ടതോടെ പിറകിലുണ്ടായിരുന്ന വാഗണര്‍ കാര്‍ ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന് പിറകിലെ ലാഡര്‍ ഭാഗം കാറിന്റെ ബോണറ്റില്‍ കുടുങ്ങുകയും വാഹനങ്ങള്‍ വേര്‍പെടുത്താന്‍
പയ്യോളി പെരുമാള്‍പുരത്ത് ഒരാള്‍ ട്രെയിന്‍തട്ടി മരിച്ചു
പയ്യോളി: പെരുമാള്‍പുരത്ത് ഒരാള്‍ ട്രെയിന്‍തട്ടി മരിച്ചു. പെരുമാള്‍പുരത്ത് പുലിറോഡിന് സമീപത്താണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടി സ്വദേശിയാണെന്നാണ് സംശയിക്കുന്നത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. Summary: One person died after being hit by a train in Payyoli Perumalpuram
തിക്കോടിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞു; ഒരു മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
തിക്കോടി: കോടിക്കല്‍ കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിന് പോയ തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയവളപ്പില്‍ പാലക്കുളങ്ങര കുനി ഷൈജു (40) ആണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരിക്കുണ്ട്. പീടിക വളപ്പില്‍ ദേവദാസന്, പുതിയ വളപ്പില്‍ രവി എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിക്കോടി കല്ലകം ബീച്ചില്‍ നിന്നും മത്സ്യബന്ധത്തിന് പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ കാറ്റില്‍ തോണി മറിയുകയായിരുന്നു. മറ്റു
ദേശീയപാതയില്‍ കൊല്ലം ചിറയ്ക്ക് സമീപം കാര്‍ ബൈക്കിലും സ്കൂട്ടറിലുമിടിച്ച് അപകടം; യാത്രക്കാര്‍ക്ക് പരിക്ക്
കൊയിലാണ്ടി: ദേശീയപാതയില്‍ കൊല്ലം ചിറയ്ക്ക് സമീപം കാര്‍ ബൈക്കിലും സ്കൂട്ടറിലുമിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെ കുട്ടികളുടെ പാര്ക്കിന് സമീപത്താണ് അപകടം നടന്നത്. വടകര ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇതേ ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിലും എതിര്‍ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. സ്കൂട്ടര്‍ യാത്രികനും ബൈക്ക് യാത്രികനും പരിക്കുണ്ട്. ഇതില്‍ സ്കൂട്ടര്‍ യാത്രികന് സാരമായ പരിക്കുണ്ടെന്നാണ് ദൃക്സാക്ഷികള്‍
വടകര പുത്തൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
വടകര: പുത്തൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന സ്കൂൾ വിദ്യാർത്ഥി മരിച്ചു. പുത്തൂർ അക്കംവീട്ടിൽ മുഹമ്മദ് ഷജൽ(15) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് അപകടം. കൂട്ടുകാർക്കൊപ്പം വീടിന് സമീപത്തെ പുത്തൂർ പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തിയതായിരുന്നു. ഇവിടെ ഉണ്ടായിരുന്ന പരിചയത്തിലുള്ള ഒരാളുടെ ബൈക്ക് ഷജൽ ഓടിച്ച്