കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് കല്‍പ്പറ്റ നാരായണന്‍ മാസ്റ്റര്‍ക്ക് ആദരം; കൊയിലാണ്ടിയില്‍ നടന്ന ചടങ്ങില്‍ ഷാള്‍ അണിയിച്ച് എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ്


കൊയിലാണ്ടി: കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടിയ പ്രശസ്ത സാഹിത്യകാരന്‍ കല്‍പ്പറ്റ നാരായണന്‍ മാസ്റ്ററെ എസ്.വൈ.എസ് കോഴിക്കോട് ജില്ലാ രാഷ്ട്ര രക്ഷാ സംഗമം ക്യാമ്പയിന്‍ സമിതി ആദരിച്ചു. മതേതരത്വമാണ് ഇന്ത്യയുടെ മതം എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ആഗസ്റ്റ് 15 ന് കൊയിലാണ്ടിയില്‍ നടത്തുന്ന രാഷ്ട്ര രക്ഷാ സംഗമത്തിന്റെ ഭാഗമായി കൊയിലാണ്ടി ബദ്രിയ്യ ഓഡിറ്റോറിയത്തില്‍ നടന്ന പ്രചരണ ഉദ്ഘാടന സംഗമത്തില്‍ വെച്ച് എസ്.വൈ.എസ്. ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് യൂസഫ് താഹ ഹൈദ്രൂസ് അദ്ദേഹത്തെ ഷാള്‍ അണിയിച്ചു.

കാമ്പയിന്‍ സമിതി ചെയര്‍മാന്‍ ഡോ: അബ്ദുള്‍ ലത്തീഫ് നദ്‌വി അധ്യക്ഷനായി. നാസര്‍ ഫൈസി കൂടത്തായി, അഹമ്മദ് ഫൈസി കടലൂര്‍, പി.വി. അബ്ദുറഹ്‌മാന്‍ ഹൈതമി, ലത്തീഫ് മാസ്റ്റര്‍ എലത്തൂര്‍, അന്‍സാര്‍ കൊല്ലം, എ.അസീസ് മാസ്റ്റര്‍ (കൗണ്‍സിലര്‍), അഹമ്മദ് ദാരിമി, സി.പി.എ സലാം, ലിയാക്കത്തലി ദാരിമി, അനസ് മാടാക്കര, ഷഫീഖ് മമ്പൊഴില്‍ എന്നിവര്‍ സംസാരിച്ചു. ആഗസ്ത് 15 ന് കൊയിലാണ്ടിയില്‍ നടക്കുന്ന രാഷ്ട്ര രക്ഷാ സംഗമം വന്‍ വിജയമാക്കുവാന്‍ കണ്‍വന്‍ഷനില്‍ സ്വാഗതസംഘം രൂപീകരിച്ചു.