‘സൗഹൃദത്തിന്റെ പാരമ്പര്യം നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രൂപപ്പെട്ടത്’; എസ് വൈ എസ് ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ നഗറില്‍ ഹിസ്റ്ററി കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു
പയ്യോളി: അഞ്ച് നൂറ്റാണ്ടപ്പുറത്ത് അധിനിവേശത്തോട് ചെറുത്ത് നില്‍ക്കാന്‍ സാമൂതിരിയുടേയും കുഞ്ഞാലിമരക്കാര്‍മാരുടേയും നേതൃത്വത്തില്‍ നമ്മുടെ നാട് സന്നദ്ധമായ കാലത്ത് തന്നെ സൗഹൃദത്തിന്റേയും പാരസ്പര്യത്തിന്റേയും അടിത്തറ രൂപപ്പെട്ടിട്ടുണ്ടെന്നും നാം നമ്മുടെ രാജ്യത്തിന് അഭിമാനിക്കുന്ന മതേതരത്വത്തിന്റെ റോള്‍ മോഡല്‍ അക്കാലത്ത് തന്നെ രൂപപ്പെട്ടതാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ ശൈഖുനാ കൊയ്യോട് ഉമ്മര്‍ മുസ്ലിയാര്‍ പറഞ്ഞു.
സുന്നി യുവജന സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി ‘പാരസ്പര്യത്തിന്റെ മലയാളികം, ചെറുത്ത് നില്‍പ്പിന്റെ പൂര്‍വ്വികം ‘ എന്ന പ്രമേയത്തില്‍ നടത്തുന്ന ഹിസ്റ്ററി കാമ്പയിന്റെ സമാപനമായി ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലി മരക്കാര്‍ നഗറില്‍ നടത്തിയ ഹിസ്റ്ററി കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വൈസ്.പ്രസിഡന്റ് സയ്യിദ് അലി ബാ അലവി തങ്ങള്‍ പാലേരി പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.
അബ്ദുസമദ് പൂക്കോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, ശുഐബുല്‍ ഹൈതമി, എന്‍.കെ.രമേഷ്, പി.എന്‍.അനില്‍ കുമാര്‍ എന്നിവര്‍ പ്രഭാഷണം നടത്തി. സമസ്ത ബാംഗ്ലൂര്‍ സമ്മേളനത്തിന്റെ മുഖ്യ സംഘാടകന്‍ സ്വദഖത്തുല്ല ഇരിങ്ങല്‍ കോട്ടക്കലിനും ചരിത്ര മ്യൂസിയം ആര്‍.പി. രമേഷ് എന്‍.കെ ക്കും എസ്.വൈ.എസ് ഉപഹാരം കൊയ്യോട് ഉമ്മര്‍ മുസ്ലിയാര്‍ സമര്‍പ്പിച്ചു. മലയമ്മ അബൂബക്കര്‍ ഫൈസി, സി.കെ.വി. യൂസുഫ്, സലാം ഫൈസി മുക്കം, പി. ഹസൈനാര്‍ ഫൈസി, മുഹമ്മദ് പടിഞ്ഞാറത്തറ, ഇ.ടി. അബ്ദുല്‍ അസീസ് ദാരിമി, വി.കെ.അബ്ദുറഹിമാന്‍, അബ്ദുല്‍ ഖാദര്‍ കൊളത്തറ, അബ്ദുറഹിമാന്‍ ഹൈതമി, യഹ്‌യ വെള്ളയില്‍, അഷ്‌റഫ് കോട്ടക്കല്‍, അന്‍സാര്‍ കൊല്ലം, ഹമീദ് ഹാജി മരദൂര്‍, മൂസ ഹാജി കുട്ടോത്ത്, കരീം കോട്ടക്കല്‍ എന്നിവര്‍ പങ്കെടുത്തു.