എസ് വൈ എസ് ‘പ്ലാറ്റിനം അസംബ്ലി’ സമാപിച്ചു


കൊയിലാണ്ടി: എസ്.വൈ.എസ് സംഘടിപ്പിച്ച പ്ലാറ്റിനം അസംബ്ലി സമാപിച്ചു. ‘ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ എന്ന പ്രമേയത്തില്‍ 2024 ഡിസംബറില്‍ തൃശ്ശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ കൊയിലാണ്ടി സോണ്‍ തല പ്രഖ്യാപനം പ്ലാറ്റിനം അസംബ്ലി’ ഇന്നലെ വൈകീട്ട് മൂടാടി ഹില്‍ ബസാറില്‍ നടന്നു.

കേരള മുസ്ലിം ജമാഅത് ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ മാസ്റ്റര്‍ കൊളാരി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍ സുഹ്രി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് എന്‍.എം സാദിഖ് സഖാഫി പെരിന്താറ്റിരി പ്ലാറിനം പദ്ധതികളുടെ പ്രഖ്യാപനം നടത്തി. സയ്യിദ് സൈന്‍ ബാഫഖി, അബ്ദുല്‍ ഹകീം മുസ്ലിയാര്‍, സഹദ് സഖാഫി എന്നിവര്‍ പങ്കെടുത്തു.