മുഖം കണ്ട് പറയാം, ചീത്ത കൊളസ്‌ട്രോള്‍ കൂടിയിട്ടുണ്ടെന്ന്? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കണേ



മ്മുടെ ആരോഗ്യത്തിന് ഭീഷണിയാണ് ചീത്ത കൊളസ്‌ട്രോള്‍ അഥവാ എല്‍.ഡി.എല്‍. രക്തത്തില്‍ ചീത്ത കൊലസ്‌ട്രോളിന്റെ അളവ് കൂടിയാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തെയാണ് ഇത് ബാധിക്കുന്നത്. കൊഴുപ്പ് കൂടിയ ഭക്ഷയണങ്ങള്‍, വ്യായാമമില്ലായ്മ, പുകവലി, അമിത മദ്യപാനം തുടങ്ങിയവയൊക്കെ കൊളസ്‌ട്രോള്‍ കൂടാന്‍ കാരണമാകും. കൊളസ്‌ട്രോള്‍ കൂടുമ്പോള്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും.

1. കണ്ണിന് ചുറ്റം മഞ്ഞ കലര്‍ന്ന നിറത്തില്‍ ചെറിയ മുഴകള്‍. ചിലരില്‍ ഈ മുഴകള്‍ നെറ്റിയിലും മുഖത്തും കവിളുകളിലും കൈയിലുമൊക്കെ ഉണ്ടാകാം.

2. മുഖത്തെ ചര്‍മ്മത്തിലും വായ്ക്കകത്തും ചൊറിച്ചില്‍ അനുഭവപ്പെടുക. ചൊറിഞ്ഞ് ചുവന്ന് തടിക്കുക. കൊളസ്‌ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ പലയിടത്തും ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയുണ്ട്.

3. ചര്‍മ്മത്തിലെ നിറവ്യത്യാസവും കൊളസ്‌ട്രോള്‍ കൂടുന്നതിന്റെ ഭാഗമായുണ്ടാകാം.

4. കൊരേഖയില്‍, കാലിന്റെ പുറകില്‍ തടിപ്പ് കാണപ്പെടുന്നതും കൊളസ്‌ട്രോള്‍ കൂടുന്നത് കാരണമാവാം.

5. ചിലരില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോള്‍ കേള്‍വിക്കുറവ് വരാം. ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കുന്നതിതോ ഉയര്‍ന്ന ശബ്ദമുളള ചുറ്റുപാടുകളില്‍ സംസാരം മനസിലാക്കുന്നതിനോ ബുദ്ധിമുട്ടുണ്ടാകാം.

6. കാലുകളില്‍ വേദന, കാലുകളില്‍ മരവിപ്പ്, മുട്ടുവേദന, കാലുകളുടെ പേശികളില്‍ വേദന, കാലുകളിലോ പാദത്തിലോ മുറിവുകള്‍ തുടങ്ങിയവയും ഉണ്ടാകാം.

7. കഴുത്തിന് പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുക, മങ്ങിയ നഖങ്ങള്‍, ക്ഷീണം തുടങ്ങിയവയും കൊളസ്‌ട്രോള്‍ കൂടുന്നത് കാരണം ഉണ്ടാകാം.