സല്‍മാന്‍ നിസാറിന്റെയും രോഹന്‍ കുന്നുമ്മലിന്റെയും തകര്‍പ്പന്‍ പ്രകടനം; സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20യില്‍ മുംബൈയ്‌ക്കെതിരെ കേരളത്തിന് അട്ടിമറി വിജയം


Advertisement

കൊച്ചി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റില്‍ കേരളത്തിന് അട്ടിമറി ജയം. കരുത്തരായ മുംബൈയെ 43 റണ്‍സിനാണ് കേരളം തോല്‍പ്പിച്ചത്.

Advertisement

സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള കേരള ടീം ഉയര്‍ത്തിയ 234 റണ്‍സ് പിന്തുടര്‍ന്ന മുംബൈയ്ക്ക് 191 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. 49 പന്തില്‍ പുറത്താവാതെ 99 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ഓപ്പണറായിറങ്ങിയ രോഹന്‍ കുന്നുമ്മല്‍ കേരളത്തിന്റെ വിജയത്തിന്റെ മികച്ച പങ്കുവഹിച്ചു. 48പന്തില്‍ രോഹന്‍ 87 റണ്‍സെടുത്തു.

Advertisement

അജിങ്കെ രഹാനെ, ശ്രേയസ് അയ്യര്‍ തുടങ്ങി ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നുംതാരങ്ങളുള്‍പ്പെട്ട മുംബൈ ടീമിനെതിരെയാണ് കേരളത്തിന്റെ തകര്‍പ്പന്‍ വിജയം. കേരളത്തിനുവേണ്ടി എന്‍.പി. നിധീഷ് നാല് വിക്കറ്റും വിനോദ് കുമാറും അബ്ദുള്‍ ബാസിതും രണ്ട് വിക്കറ്റും വീഴ്ത്തി. ഇത് രണ്ടാം തവണയാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളം മുംബൈയെ പരാജയപ്പെടുത്തുന്നത്.

Advertisement