‘ കര്‍മ്മ സാഫല്യത്തിന്റെ ആറ് പതിറ്റാണ്ട്’; സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് ജന്മനാടായ കൊയിലാണ്ടിയില്‍ ജനുവരി 19 ന് ആദരവ് മഹാസമ്മേളനം
കൊയിലാണ്ടി: സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ജനുവരി 19 ന് ജന്മനാടായ കൊയിലാണ്ടിയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റും മര്‍കസ് സ്ഥാപങ്ങളുടെ പ്രസിഡന്റുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ക്ക് സ്വീകരണമൊരുക്കുന്നു.
കേരളത്തില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ട് കാലം വിദ്യാഭ്യാസ- ജീവ കാരുണ്യ മേഖലയിലും ആത്മീയ- സാന്ത്വന പ്രവര്‍ത്തനങ്ങളിലും നടത്തിയ സേവനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ആദരവ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള ആയിരക്കണക്കിന് സുന്നി പ്രവര്‍ത്തകരും കൊയിലാണ്ടിയിലെ പൗരസമൂഹവും സമ്മേളനത്തില്‍ പങ്കെടുക്കും.
ജനുവരി 19 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദരവ് സമ്മേളനം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും.
കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു. ടി ഖാദര്‍ മുഖ്യാതിഥിയാവും. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാ ര്‍ ആദരവിന് നേതൃത്വം നല്‍കി മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശിഷ്ടാതിഥിയായി പങ്കെടുക്കും.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, അബൂ ഹനീഫല്‍ ഫൈസി തെന്നല, സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍അസ്സഖാഫി,സയ്യിദ് അബ്ദുസ്സബൂര്‍ ബാഹസന്‍ അവേലം, ഡോ. എ.പി അബ്ദുല്‍ ഹക്കീം അസ്ഹരി, സി.പി ഉബൈദുല്ല സഖാഫി, കൊയിലാണ്ടി ഖാളി ടി.കെ മുഹമ്മദ് കുട്ടി മുസ്ലിയാര്‍, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.