വിയര്‍പ്പിന്റെ ‘അസുഖ’മുണ്ടോ? കാരണം ഇതാവാം



നി
ങ്ങള്‍ നന്നായി വിയര്‍ക്കാറുണ്ടോ, അതില്‍ അസാധാരണമായി എന്തോ പ്രശ്‌നമുള്ളതുപോലെ തോന്നിയിട്ടുണ്ടോ? അതെ, ഡോക്ടര്‍മാര്‍ പറയുന്നത് ഹൈപ്പര്‍ഹൈഡ്രോസ് എന്ന രോഗാവസ്ഥ കാരണമാകാം ഇതെന്നാണ്.

എന്താണ് ഹൈപ്പര്‍ഹൈഡ്രോസിസ്?

അമിതമായി വിയര്‍ക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ഹൈഡ്രോസിസ് എന്ന് അറിയപ്പെടുന്നത്. രോഗബാധിതരെ സംബന്ധിച്ച് അവര്‍ക്ക് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടാണ് ഈ പ്രശ്‌നം. വിയര്‍പ്പു ഗ്രന്ഥികള്‍ അസാധാരണമാംവിധം ആക്ടീവ് ആകുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം.

ഇത് ഒരാളുടെ സാമൂഹിക ജീവിതത്തെക്കൂടിയാണ് ബാധിക്കുന്നത്. ജനസംഖ്യയില്‍ വെറും 3%ത്തെമാത്രം ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമാണിത്. കൈകള്‍, കൈപ്പത്തികള്‍, കാല് എല്ലാം വിയര്‍ക്കും.

രണ്ടുതരം ഹൈപ്പര്‍ഹൈഡ്രോസിസുണ്ട്.

പ്രൈമറി അല്ലെങ്കില്‍ പ്രൈമറി ഫോക്കല്‍: പൊതുവെ പാരമ്പര്യമായി ബാധിക്കുന്നത്. കൗമാരപ്രായമാകുന്നതോടെ അതിന്റെ തീവ്രതയിലെത്തും, പ്രത്യേകിച്ച് സ്ത്രീകളില്‍.

സെക്കന്ററി: മറ്റ് സാഹചര്യങ്ങള്‍ കൊണ്ട് അല്ലെങ്കില്‍ പെരുമാറ്റ രീതികള്‍ കൊണ്ടുണ്ടാകുന്ന പ്രശ്‌നമാണിത്. ന്യൂറോളജിക് സിന്‍ഡ്രം, ഡയബറ്റിസ് മെലിറ്റഡ്, മെനോപോസ്, മദ്യാസക്തി, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍ തുടങ്ങിയവ ഇതിന് കാരണമാകാം.

സഹായകരമാകുന്ന ചില ടിപ്‌സ്:

ആന്റിബാക്ടീരിയല്‍ സോപ്പ് ഉപയോഗിച്ചുള്ള കുളി

സ്‌പൈസിയായ ഭക്ഷണം ഒഴിവാക്കുക

ഇളംനിറത്തിലുള്ള അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക