സ്വച്ഛതാ ഹി സേവ; കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ വിപുലമായ പരിപാടികള്‍


Advertisement

കൊയിലാണ്ടി: സ്വച്ഛതാ ഹി സേവ ക്യാമ്പയിന്റെ ഭാഗമായി കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ശുചീകരണവുമായി വിദ്യാര്‍ത്ഥികള്‍. ബാലുശ്ശേരി ഡോക്ടർ ബി.ആർ അംബേദ്കർ ആർട്സ് ആന്റ്‌ സയൻസ് കോളേജ്, ജിവിഎച്ച്എസ്എസ് കൊയിലാണ്ടി എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി.

Advertisement

സ്വച്ഛതാ പ്രതിജ്ഞയ്ക്ക് ശേഷം യാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും റെയിൽവേ ജീവനക്കാരുടെയും സഹകരണത്തോടെ സ്റ്റേഷൻ വിശ്രമമുറി, ശുചിമുറി എന്നിവ വൃത്തിയാക്കി.

തുടര്‍ന്ന്‌ എന്‍.എസ്.എസ്‌ വിദ്യാർത്ഥികളുടെയും റെയിൽവേ ജീവനക്കാരുടെയും നേതൃത്വത്തിൽ പ്ലാറ്റ്‌ഫോമില്‍ ഫ്ലാഷ് മോബും മറ്റു കലാപരിപാടികളും അവതരിപ്പിച്ചു. പാലക്കാട്‌ ഡിവിഷൻ അസിസ്റ്റൻഡ് ഓപ്പറേറ്റിംഗ് മാനേജർ അറുമുഖം വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ കൈമാറി.

Advertisement

സ്റ്റേഷൻ സുപ്രണ്ട് എം രവീന്ദ്രൻ, ടി വിനു, റൂബിൻ,റെയിൽവേ ചീഫ് ഹെൽത് ഇൻസ്‌പെക്ടർ ചന്ദ്രേഷ് കുമാർ എന്നിവർ നേതൃത്വം നൽകി. അറുപതോളം പേർ പരിപാടിയിൽ പങ്കെടുത്തു.

Advertisement

Description: Swachhta hi seva; A wide range of events at Koyilandy Railway Station