സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷമണിഞ്ഞ് വിദ്യാര്‍ഥികള്‍; ഒരാഴ്ച നീളുന്ന സ്വാതന്ത്ര്യജ്വാലയുടെ തുടക്കം കുറിച്ച് കീഴരിയൂരില്‍ സ്വാഭിമാന്‍ യാത്ര
കീഴരിയൂര്‍: ക്വിറ്റിന്ത്യാ ദിനത്തില്‍ കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരത്തില്‍ നിന്നും സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷപ്പകര്‍ച്ചയുമായി വള്ളത്തോള്‍ ഗ്രന്ഥാലയം കീഴരിയൂരിന്റെ സാഭിമാന്‍ യാത്ര. ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന സ്വാതന്ത്ര്യജ്വാലയുടെ തുടക്കം കുറിച്ചു കൊണ്ട് സംഘടിപ്പിച്ച സാഭിമാന്‍ യാത്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിര്‍മ്മലടീച്ചര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി പി.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ ഐ.സജീവന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം.സുരേഷ്, ബി.ഡെലീഷ്, റയീസ് കുഴുമ്പില്‍, ഇ.എം.നാരായണന്‍, സി.കെ.ബാലകൃഷ്ണന്‍, ടി.പി.അബു, ഐ.ശ്രീനിവാസന്‍, ഷൈമ കെ.കെ, സഫീറ കാര്യാത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
ധീരരായ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷമണിഞ്ഞ് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു. ഇവരെ ആശീര്‍വദിയ്ക്കാന്‍ ജനങ്ങള്‍ റോഡിനിരുവശവും എത്തിച്ചേര്‍ന്നു.