മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം; പ്രദേശത്ത് പരിശോധന


Advertisement

കൊയിലാണ്ടി: മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം. ഇതുവഴി ബൈക്കില്‍ യാത്ര ചെയ്ത ഒരു കുടുംബമാണ് നാട്ടുകാരോട് ഒരാള്‍ പാലത്തില്‍ നിന്നും ചാടിയെന്ന് പറഞ്ഞത്. പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ ഒരു ജോഡി ചെരിപ്പും കുടയും മൊബൈല്‍ ഫോണും വാച്ചും തീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്.

Advertisement

കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പൊലീസ് പ്രദേശത്ത് പരിശോധന നടത്തുകയാണ്.

Advertisement
Advertisement

Summary: Suspected person jumped into river from Muthambi bridge