കണ്ണൂരിലും എം പോക്സെന്ന് സംശയം; വിദേശത്ത് നിന്നെത്തിയ യുവതിക്ക് രോഗലക്ഷണം


കണ്ണൂർ: വീണ്ടും എം പോക്സ് രോഗലക്ഷണത്തോടെ യുവതി ചികിത്സയിൽ. കണ്ണൂരിലാണ് വിദേശത്ത് നിന്നെത്തിയ യുവതിക്ക് എം പോക്‌സ് സംശയം. അബൂദാബിയില്‍ നിന്നെത്തിയ 32കാരിയായ കണ്ണൂർ സ്വദേശിക്കാണ് എം പോക്‌സ് ലക്ഷണങ്ങളുള്ളത്.

യുവതി പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. സാംമ്പിള്‍ പരിശോധനയ്ക്കയച്ചു.

ദുബൈയില്‍ നിന്നെത്തിയ 38 വയസുകാരനായ മലപ്പുറം എടവണ്ണ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Description: Suspected of M. Pox in Kannur; The woman who came from abroad has symptoms