പ്രാണി തൊണ്ടയില്‍ കുടുങ്ങിയെന്ന് സംശയം; നീലേശ്വരത്ത് യുവതി മരിച്ചു


നീലേശ്വരം: നോമ്പെടുക്കാനുള്ള ഒരുക്കത്തിനിടെ പ്രാണി തൊണ്ടയില്‍ കുടുങ്ങിയെന്ന സംശയത്തിലിരിക്കെ യുവതി മരിച്ചു. നീലേശ്വരം ചിറപ്പുറത്ത് സമീറ (35) ആണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. അത്താഴം കഴിക്കാന്‍ എണീറ്റ സമീറയ്ക്ക് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. പരിശോധനയില്‍ തൊണ്ടയില്‍ പ്രാണി കുടുങ്ങിയതായി ബോധ്യപ്പെട്ടുവെന്നാണ് വീട്ടുകാര്‍ പറയുന്നത്.

[ad2]
ഉടന്‍ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കാഞ്ഞങ്ങാട്ടെ ആശുപത്രിയിലുമെത്തിച്ചെങ്കിലും ആറേകാലോടെ മരണം സ്ഥിരീകരിച്ചു.
[ad1]

ചിറപ്പുറത്തെ മാഹിന്‍-മറിയം ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: നൗഷാദ്. മക്കള്‍: മുഹമ്മദ് ഹസന്‍, ഷഹാന മര്‍വ.