ആകാശത്ത് വിസ്മയം തീര്‍ക്കാന്‍ വീണ്ടും ‘സൂപ്പര്‍ ബ്ലൂ മൂണ്‍’ ; അപൂർവ പ്രതിഭാസം ഇനി 14 വർഷങ്ങൾക്ക് ശേഷം മാത്രം


Advertisement

കോഴിക്കോട്: വാന നിരീക്ഷകരെ ത്രസിപ്പിക്കാൻ വീണ്ടുമെത്തുന്നു സൂപ്പർ ബ്ലൂ മൂൺ. ചന്ദ്രൻ അതിന്റെ ഭ്രമണ പഥത്തിൽ ഭൂമിയോട് ഏറ്റവും അടുത്ത നിൽക്കുന്ന ഘട്ടത്തിലാണ് സൂപ്പർ മൂൺ സംഭവിക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ സാധാരണയെക്കാൾ ഏറെ വലുപ്പത്തിലും വെളിച്ചത്തിലും കാണാനാകും. നാല് പൂർണ ചന്ദ്രന് ശേഷം വരുന്ന പൂർണ ചന്ദ്രനെയാണ് ബ്ലൂ മൂൺ എന്ന് പറയുന്നത്.

Advertisement

ബ്ലൂ മൂണ്‍ എന്നാണ് ഇതിനെ വിളിക്കുന്നതെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ ഇത് നീല ചന്ദ്രനല്ല. വാസ്തവത്തില്‍ ചന്ദ്രന്‍ ഈ സമയത്ത് ഓറഞ്ച് നിറത്തില്‍ ആണ് ദൃശ്യമാകുക. ഒരു മാസത്തില്‍ ഉണ്ടാകുന്ന രണ്ടാമത്തെ പൂര്‍ണ ചന്ദ്രനാണ് ബ്ലൂ മൂണ്‍ എന്ന് അറിയപ്പെടുന്നത്. പൂര്‍ണ്ണ ചന്ദ്രന്‍ സാധാരണയായി മാസത്തിലൊരിക്കലാണ് ദൃശ്യമാകുക. എന്നാല്‍ ബ്ലൂ മൂണ്‍ ഉള്ളപ്പോള്‍ ഇത് രണ്ട് തവണയുണ്ടാകും.

Advertisement

ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം ഈ മാസത്തെ രണ്ടാം സൂപ്പർ മൂൺ ഇന്ന് രാത്രി 7.30ന് കാണാം. ഇന്ത്യയിൽ ഇന്ന് രാത്രി 9.30ന് ആരംഭിക്കുന്ന ബ്ലൂ മൂൺ പാരമ്യത്തിൽ എത്തുക നാളെ രാവിലെ 7.30 ഓടെ.

Advertisement

നാസ നൽകുന്ന വിവരം പ്രകാരം അടുത്ത സൂപ്പർ ബ്ലൂ മൂൺ സംഭവിക്കുക 14 വർഷങ്ങൾക്ക് ശേഷമാകും. 2037 ജനുവരിയിലും പിന്നാലെ മാർച്ചിലുമാണ് ഇനി അടുത്ത സൂപ്പർ ബ്ലൂ മൂൺ. 

Summary: Super blue moon appears today