വളയത്ത് വീട് നിര്‍മ്മാണത്തിനിടെ സണ്‍ഷെയ്ഡ് തകര്‍ന്നു വീണു; രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം


കോഴിക്കോട്: നാദാപുരം വളയത്ത് വീട് നിര്‍മ്മാണത്തിനിടെ സണ്‍ഷെയ്ഡ് തകര്‍ന്ന് അപകടം. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. ഇടിഞ്ഞുവീണ അവശിഷ്ടങ്ങള്‍ക്കുളളില്‍ കുടുങ്ങിയാണ് മരിച്ചത്.

ഇന്ന് രാവിലെ 10.30 യോടെ നാദാപുരം വളയത്തിന് സമീപം കൊമ്മാട്ട് പൊയിലിലാണ് സംഭവം. അപകടത്തില്‍ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.