ചിരിച്ചുല്ലസിച്ച് അവര്‍ ഒത്തുചേര്‍ന്നു; പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി സുരക്ഷ കാപ്പാട് പെയിന്‍ ആന്റ് പാലിയേറ്റീവിന്റെ ‘പ്രാണഹര്‍ഷം’ പാലിയേറ്റീവ് സംഗമം
തിരുവങ്ങൂർ: സുരക്ഷ കാപ്പാട് പെയിൻ ആന്റ് പാലിയേറ്റീവ് കിടപ്പ് രോഗികളുടെയും, വളണ്ടിയർമാരുടെയും സംഗമം സംഘടിപ്പിച്ചു. ‘പ്രാണഹർഷം’ എന്ന പേരില്‍ കാപ്പാട് ശാദി മഹലിൽ ഇന്ന് രാവിലെ സംഘടിപ്പിച്ച പരിപാടി എം.എൽ.എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം വരെ നീണ്ട പരിപാടിയിൽ പ്രശസ്ത മാന്ത്രികൻ ശ്രീജിത്ത് വിയ്യൂർ അവതരിപ്പിച്ച മാജിക്, രാജൻ വെള്ളാംതോട്ടിന്റെ വയലിൽ വാദനം, നാടൻ പാട്ട്, മിമിക്രി, സംഗീത വിരുന്ന് തുടങ്ങിയവ അരങ്ങേറി.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്ന ബിപി ബബീഷ്, എം നൗഫൽ, അശോകൻ കോട്ട്, പി.കെ പ്രസാദ്, കെ.കെ കേശവൻ, സിന്ധു മാട്ടുമ്മൽ, സുജാത, അതുല്ല്യ, സുരേഷ് മാട്ടുമ്മൽ തുടങ്ങിയവർ അതിഥികളോട് സംസാരിച്ചു.
Description: Sukarsha Kappad Pain and Palliative Sangamam