കനത്ത വേനല്‍ച്ചൂടില്‍ തണുക്കാന്‍ കരിമ്പിന്‍ ജ്യൂസുകള്‍ സജീവം; ദേശീയപാതയോരങ്ങള്‍ കീഴടക്കി ഇതരസംസ്ഥാന തൊഴിലാളികള്‍


കൊയിലാണ്ടി: വേനല്‍ കനത്തതോടെ ദേശീയ പാതയ്ക്കരികില്‍ കരിമ്പിന്‍ ജ്യൂസ് കച്ചവടക്കാരുടെ രംഗ പ്രവേശം വ്യാപകമായി ദേശീയപാതക്കരികിലെ വൃക്ഷത്തണലുകള്‍ ഇപ്പോള്‍ ഇതര സംസ്ഥാനത്തൊഴിലാളികള്‍ കൈയ്യടക്കിയിരിക്കുന്നു. ഉത്തരേന്ത്യക്കാരാണ് കച്ചവടക്കാരില്‍ കൂടുതലും.

താരതമ്യേന നേരത്തെ ആരംഭിച്ച പകല്‍ച്ചൂടില്‍ നിന്ന് രക്ഷനേടാന്‍ വാഹനയാത്രക്കാര്‍ ആശ്രയിക്കുന്നത് പാതയോരത്തെ തണുത്ത പാനീയങ്ങളാണ്. ഇതില്‍ കരിമ്പിന്‍ ജ്യൂസാണ് കേമന്‍. സീസണില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ പ്രധാന വരുമാനമാര്‍ഗ്ഗവും ഇതാണ്. കര്‍ണ്ണാടകയില്‍ നിന്നാണ് കരിമ്പ് വിലക്കെടുക്കുന്നത്.

വിലയിലും ട്രാന്‍സ്‌പോര്‍ട്ട് ചാര്‍ജിലും ഇളവ് ലഭിക്കാന്‍ സമീപത്തെ വില്പന കേന്ദ്രങ്ങളിലെ കച്ചവടക്കാര്‍ ഒരുമിച്ചാണ് കരിമ്പിന്‍ തണ്ടുകള്‍ ഇവിടെ എത്തിക്കുന്നത്. ഒരു ഗ്ലാസ് ജ്യൂസിന് 30 രൂപയാണ് ഈടാക്കുന്നത്. കഠിനമായ ചൂടിന് ഏറ്റവും ഉത്തമമാണെന്നതിനാല്‍ ടൂ വീലര്‍ യാത്രക്കാരടക്കം കുപ്പിവെള്ളം മറന്ന് ഇപ്പോള്‍ കരിമ്പ് ജ്യൂസിനോടാണ് പ്രിയം കൂടുകയാണ്, ഒരു ഗ്ലാസ് കരിമ്പ് ജ്യൂസ് 10 ഗ്ലാസ് പാലിനു തുല്യമത്രെ.

സുധീര്‍