മുത്താമ്പിയില്‍ ഇലക്ട്രിക് ലൈനില്‍ നിന്നും തെങ്ങിന് തീപിടിച്ചു; രക്ഷകരായി കൊയിലാണ്ടി അഗ്നിരക്ഷാസേന


കൊയിലാണ്ടി: മുത്താമ്പിയില്‍ തെങ്ങിന് തീപിടിച്ചു. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. മൂത്താമ്പിയില്‍ മുന്നാസ് ഹൗസില്‍ അബ്ദുള്ളയുടെ പറമ്പിലെ തെങ്ങാണ് തീപിടിച്ചത്. തെങ്ങിന് സമീപത്തെ കീഴിലൂടെ ഉളള ഇലക്ട്രിക് ലൈനില്‍ നിന്നും ഷോര്‍ട് സര്‍ക്യൂട്ട് ആയി തീ പിടിച്ചതെന്നാണ് കരുതുന്നത്.

വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന ഗ്രേഡ് എ.എസ്.ടി.ഒ പി.കെ ബാബുവിന്റെ നേതൃത്വത്തില്‍ എത്തി തീ അണക്കുകയായിരുന്നു. എഫ്.ആര്‍.ഒ മാരായ ബിനീഷ് വി.കെ ഹേമന്ത് ബി, നിധി പ്രസാദ് ഇ എം, റിനീഷ് പി.കെ, ഹോം ഗാര്‍ഡ് സുജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.