നമ്പ്രത്തുകര യു.പി.സ്‌കൂളിലും ശ്രീ വാസുദേവാശ്രമം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമായി ഉപജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 18 മുതല്‍; ഒരുക്കങ്ങള്‍ തുടങ്ങി കീഴരിയൂര്‍


കീഴരിയൂര്‍: ഉപജില്ലാ സ്‌ക്കൂള്‍ ശാസ്‌ത്രോത്സവം സ്വാഗത സംഘം ശ്രീവാസുദേവാശ്രമം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിര്‍മ്മല ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് ടി.ഇ .ബാബു അധ്യക്ഷതവഹിച്ചു.

ശാസ്‌ത്രോത്സവത്തെക്കുറിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.ഹസീസ് വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം സുനില്‍കുമാര്‍, സ്ഥിരം സമിതി ചെയര്‍മാന്‍ ഐ.സജീവന്‍, ഫോറം സെക്രട്ടറി സജീവന്‍ കുഞ്ഞ്യോത്ത്, ആര്‍.പി ശോഭിത്, പി.അനീഷ് . ഒ.കെ. സുരേഷ്,രഞ്ജിത് നിഹാര, ടി.പി.സുഗന്ധി, സി.അജിത എന്നിവര്‍ സംസാരിച്ചു.[

സ്വാഗത സംഘം ചെയര്‍പേഴ്‌സണ്‍ കെ.കെ. നിര്‍മ്മല, ജനറല്‍ കണ്‍വീനര്‍ കെ.കെ.അമ്പിളി എന്നിവര്‍ ഭാരവാഹികളായി 201 അംഗ കമ്മിറ്റി നിലവില്‍ വന്നു. നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു.

ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യ ശാസ്ത്ര- ഐ.ടി, പ്രവൃത്തിപരിചയ മേളകള്‍ ഒക്ടോബര്‍ 18, 19 തിയ്യതികളിലായി നമ്പ്രത്തുകര യു.പി സ്‌ക്കൂള്‍, ശ്രീവാസുദേവാശ്രമം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി നടക്കും. യോഗത്തില്‍പ്രൈമറി , ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ വിഭാഗത്തില്‍ നിന്നുമായി 2 ദിവസങ്ങളിലായി മൂവ്വായിരത്തോളം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും.