കയ്യൂരിലെയും കരിവള്ളൂരിലെയും രക്തസാക്ഷി സ്മാരകങ്ങളിലൂടെ പയ്യോളി ഏരിയാ തല പി.കെ.എസിന്റെ പഠനയാത്ര
പയ്യോളി: രക്തസാക്ഷി സ്മാരകങ്ങള്‍ കണ്ടും ചരിത്രമറിഞ്ഞും പയ്യോളി ഏരിയാ തല പി.കെ.എസ് പഠനയാത്ര നടത്തി. മുനയംകുന്ന് രക്തസാക്ഷി സ്മാരകം, ചീമേനി രക്തസാക്ഷി സ്മാരകം, കയ്യൂര്‍ രക്തസാക്ഷി സ്മാരകം, കരിവള്ളൂര്‍ രക്തസാക്ഷി സ്മാരകം, രക്തസാക്ഷി ധനരാജ് സ്മാരകം, വീട് എന്നീ ഇടങ്ങള്‍ സന്ദര്‍ശിച്ചു. ചിമേനി കൂട്ടക്കൊലയെക്കുറിച്ച് ചീമേനി ലോക്കല്‍ സെക്രട്ടറി നളിനാക്ഷനും, കയ്യൂര്‍, കരിവള്ളൂര്‍ ജന്മിത്വത്തിനെതിരെ നടന്ന ത്യാഗോജ്വലമായ സമരത്തെയും രക്തസാക്ഷിത്വത്തെയും കുറിച്ച് പഴയ കരിവള്ളൂര്‍ ലോക്കല്‍ സെക്രട്ടറിയായ നാരായണന്‍ വിശദീകരിച്ചു.
പി.കെ.എസ് പയ്യോളി ലോക്കല്‍ സെക്രട്ടറി കെ.ടി.ലിഗേഷ്, പ്രസിഡന്റ് കെ.സുകുമാരന്‍, ട്രഷറര്‍ കെ.എം.പ്രമോദ് കുമാര്‍, ജില്ലാ കമ്മറ്റി അംഗം അനിത എന്നിവര്‍ പഠനയാത്രയ്ക്ക് നേതൃത്വം നല്‍കി