ജര്‍മനിയില്‍ സൗജന്യ പഠനവും ജോലി ഉറപ്പും; പ്ലസ്ടുക്കാര്ക്കായ് സുവര്‍ണാവസരം, വിശദാംശങ്ങള്‍ അറിയാം
പ്ലസ്ടു കഴിഞ്ഞവര്‍ക്ക് വിദേശത്ത് സൗജന്യ പഠനത്തിനായ് അവസരവും അതോടൊപ്പം ജോലി ഉറപ്പും. ജര്‍മന്‍ ഫെഡറല്‍ ഗവണ്മെന്റും നാഷണല്‍ സ്കില്‍ ഡെവലപ്മെന്റ് കൗണ്‍സിലിന്റെ പങ്കാളികളുമായ എക്സ്ട്രീം മള്‍ട്ടീമീഡിയയും സംയുക്തമായാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഇങ്ങനെയൊരു അവസരമൊരുക്കുന്നത്. നഴ്സിങ്, സിവില്‍, ഹോട്ടല്‍ മാനേജ്മെന്റ്, ഫുഡ് ടെക്നോളജി പ്രോഗ്രാമുകളിലേക്കാണ് ഇപ്പോള്‍ പ്രവേശനം ഒരുക്കുന്നത്.
കോളേജ് പഠനത്തോടൊപ്പം വിവിധ കമ്പനികളില്‍ ശമ്പളത്തോടു കൂടി അപ്രന്റ്സാകാനുള്ള അവസരമുണ്ട്. മൂന്നുവര്‍ഷ കോഴ്സ് പൂര്‍ത്തിയാക്കുമ്പോള്‍ പെര്‍മനന്റ് എംപ്ലോയീസ്റ്റാറ്റസ് ലഭിക്കും. അപ്രെന്റിഷിപ്പില് മാസം എണ്‍പതിനായിരം രൂപ സ്റ്റൈപ്പന്റ് ആയി ലഭിക്കും. ഇതിന് വര്‍ഷാവര്‍ഷം ആനുപാതികമായി വര്‍ധനവുണ്ടാകും. പെര്‍മനന്റ് ആകുമ്പോള്‍ രണ്ടു ലക്ഷത്തിനു മുകളില്‍ ശമ്പളം ലഭിക്കും. കൂടാതെ 5 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ പെര്‍മനന്റ് റസിഡന്റ് സ്റ്റാറ്റസും ലഭിക്കും.
കോഴ്സിന് തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് ജര്‍മന്‍ ഭാഷ പരിശീലനവും സബ്ജക്ട് പരിശീലനവും കേരളത്തില്‍ തന്നെ നല്‍കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍എസ്ഡിസി സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.
പ്ലസ്ടു വിനു സയന്‍സ് /കൊമേഴ്സ് വിഷയങ്ങളില്‍ 55% മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രസ്തുതവിഷയങ്ങളില്‍ ഡിപ്ലോമ ഉള്ളവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9778192644 എന്ന വാട്സാപ് നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.