”മെഡിസിന് കവര്‍, പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും പെന്‍ ഹോള്‍ഡര്‍” ; ”സ്റ്റോണ്‍ പേപ്പര്‍ സിസ്സേഴ്സ്” ഏകദിന ശില്പശാലയുമായി പേരാമ്പ്ര മദര്‍ തെരേസ കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനിലെ വിദ്യാര്‍ഥികള്‍
പേരാമ്പ്ര: മദര്‍ തെരേസ കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ അധ്യാപക വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ജി.എച്ച്.എസ് വെങ്ങപ്പറ്റയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘സ്റ്റോണ്‍ പേപ്പര്‍ സിസ്സേഴ്സ് ‘എന്ന പേരില്‍ ഏകദിന ശില്‍പ്പശാല നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എഡ് കരിക്കുലത്തിന്റെ ഭാഗമായി ഇന്നോവേറ്റീവ് പ്രോഗ്രാമായിട്ടാണ് പരിപാടി നടത്തിയത്.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു പരിപാടി. വേസ്റ്റ് പ്ലാസ്റ്റിക്കില്‍ നിന്നും പെന്‍ ഹോള്‍ഡര്‍, സീഡ് പെന്‍, ഹോസ്പിറ്റല്‍ മെഡിസിന് കവര്‍ ബാഗ്, എന്നിവ നിര്‍മ്മിക്കാന്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കുട്ടികളെ പരിശീലിപ്പിച്ചു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് പി.സന്തോഷ് അധ്യക്ഷത വഹിച്ചു.
കൂത്താളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ രാജശ്രീ കുട്ടികള്‍ ഉണ്ടാക്കിയ മെഡിസിന് കവര്‍ ബാഗ് പ്രധാന അധ്യാപിക ഇന്‍ ചാര്‍ജ് സെലീന ടീച്ചറില്‍ നിന്നും ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. ട്രീസ ടീച്ചര്‍ ആശംസകള്‍ അറിയിച്ചു. ശില്‍പ്പശാലയുടെ നേതൃത്വം അധ്യാപക വിദ്യാര്‍ത്ഥി ആഷ്ലി തോമസ് നിര്‍വഹിച്ചു. ഈ അധ്യായന വര്‍ഷ അവസാനം വരെ പേരാമ്പ്ര താലൂക്ക് ഹോസ്പിറ്റലിലേക്ക് മെഡിസിന് കവര്‍ നിര്‍മ്മിച്ചു നല്‍കാനുള്ള പരിശീലനമാണ് കുട്ടികള്‍ക്കായി നല്‍കിയത്.