ഗതാഗത നിയമങ്ങള്‍ പാലിച്ച യാത്രികര്‍ക്കും ഡ്രൈവര്‍മാര്‍ക്കും കുട്ടിപ്പൊലീസിന്റെ അഭിനന്ദനങ്ങള്‍; ശുഭയാത്രാ സന്ദേശവുമായി മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍


Advertisement

മേപ്പയ്യൂര്‍: ഒരു നിമിഷത്തെ അശ്രദ്ധ ഒരായുസ്സിന്റെ കണ്ണീരിനാവാം, സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട തുടങ്ങിയ ശുഭയാത്രാ സന്ദേശവുമായ് മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കുട്ടിപ്പോലീസ് യൂണിറ്റിന്റെ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായി. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ റോഡ് സുരക്ഷാവബോധ പ്രചാരണ പരിപാടിയുടെ ഭാഗമായി മേപ്പയ്യൂര്‍ പോലീസിന്റെ സഹകരണത്തോടെയാണ് ‘ശുഭയാത്ര’ പരിപാടി സംഘടിപ്പിച്ചത്. ഗതാഗത നിയമങ്ങള്‍ പാലിച്ച യാത്രികര്‍ക്കും ഡ്രൈവര്‍മാര്‍ക്കും അഭിനന്ദങ്ങള്‍ നേരുന്നതിനൊപ്പം മിഠായിയും വിതരണം ചെയ്തു.

Advertisement

ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തിയവര്‍ക്ക് സുരക്ഷിതയാത്രാ സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖയും വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് വി.പി.ബിജു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേപ്പയ്യൂര്‍ പോലിസ് സബ്ഇന്‍സ്‌പെക്ടര്‍ വിനീത് കുമാര്‍ ശുഭയാത്രാപരിപാടി ഉദ്ഘാടനം ചെയ്തു.

പി.ടി.എ വൈസ് പ്രസിഡന്റ് ഷബീര്‍ ജന്നത്ത്, എസ്.എം.സി ചെയര്‍മാന്‍ വി.മുജീബ്, ഹെഡ്മാസ്റ്റര്‍ മുഹമ്മദ്.കെ.എം, സി.പി.ഒ ലസിത് , സി.പി.ഒ ശ്രീവിദ്യ കെ, ടി.രാജീവന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി.പി.ഒ സുധീഷ് കുമാര്‍.കെ സ്വാഗതവും കേഡറ്റ് പ്രണിത് നന്ദിയും പറഞ്ഞു.

Advertisement
Advertisement

Summary: Kutti Police congratulates passengers and drivers who followed traffic rules; Students of Meppayyur Govt. Higher Secondary School with a message of good luck