ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ അമിതവേഗത്തിലെത്തിയ ബസ്സിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതരപരിക്ക്
ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ബസ്സിനടിയില്‍പെട്ട് വിദ്യാര്‍ഥിനിയുടെ കൈയ്ക്ക് ഗുരുതരപരിക്ക്. ഇയ്യാട് നീറ്റോറച്ചാലില്‍ ഷാജിയുടെ മകള്‍ ഷഫ്‌ന(19)യ്ക്കാണ് കൈയ്ക്കും ഇടുപ്പെല്ലിനും പരിക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ ഷഫ്‌ന കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.
ബുധനാഴ്ച രാവിലെയാണ് അപകടം നടന്നത്. കോഴിക്കോട് അല്‍സലാമ കണ്ണാശുപത്രിയില്‍ ബി.എസ്സി. ഒഫ്‌റ്റോമെട്രി വിദ്യാര്‍ഥിനിയാണ് ഷഫ്‌ന. ഇയ്യാട്ടുനിന്ന് ബാലുശ്ശേരി ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയശേഷം കോഴിക്കോട്ടേക്കുള്ള ബസില്‍ കയറാനായി നടക്കുമ്പോള്‍ അതിവേഗത്തിലെത്തിയ സ്വകാര്യബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. മുന്‍ചക്രം ഷഫ്‌നയുടെ കൈയിലൂടെ കയറിയിറങ്ങി. ഉടനെതന്നെ ബാലുശ്ശേരി താലൂക്കാശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നല്‍കിയശേഷം കോഴിക്കോട്ടേക്ക് കൊണ്ടുപോവുകയായിരുന്നു.