പേരാമ്പ്രയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ​ഡ്രൈവർക്കെതിരെ കേസെടുത്തു


Advertisement

പേരാമ്പ്ര: സ്വകാര്യ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. സേഫ്റ്റി എന്ന സ്വകാര്യ ബസ് ഡ്രൈവർക്കെതിരെയാണ് കേസ്. മനപ്പൂർവമല്ലാത്ത നരഹത്യ, അമിത വേ​ഗതയിൽ അപകടകകരമായ രീതിയിൽ വാഹനം ഓടിക്കുക എന്നീ വകുപ്പുകളാണ് ഡ്രൈവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

Advertisement

പേരാമ്പ്ര ഡിഗ്നിറ്റി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി മുഹമ്മദ് ഷാദിലാണ് ബസ് ബൈക്കിലിടിച്ച് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെ സെന്റ് ഫ്രാൻസിസ് പള്ളിക്കു സമീപമാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോവുന്ന ബസാണ് പേരാമ്പ്ര ഇടിച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Advertisement
Advertisement