പേരാമ്പ്രയില്‍ ബസ്സിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം; കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യബസ്സുകള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തടയുന്നു
പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ ബസ്സുകള്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ തടയുന്നു. കോഴിക്കോട്- കുറ്റ്യാടി ഭാഗത്തേയ്ക്കുള്ള ബസ്സുകളാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ തടയുന്നത്. പേരാമ്പ്രയില്‍ ബസ്സിടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിലാണ് സംഭവം. നിലവില്‍ കോഴിക്കോട്-കുറ്റ്യാടി ഭാഗത്തേയ്ക്ക് ബസ്സുകള്‍ ഓടാത്തതിനാല്‍ നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്..
. പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. മുളിയങ്ങല്‍ ചെക്യലത്ത് ഷാദില്‍ ആണ് മരിച്ചത്. കോഴിക്കോട് നിന്നും കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോകുകയായിരുന്ന സേഫ്റ്റി ബസാണ് ഷാദില്‍ സഞ്ചരിച്ച ബുള്ളറ്റില്‍ ഇടിച്ചത്.
ബസ് അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഇടിച്ചശേഷം ബസ് ബൈക്കിനെ പത്തുമീറ്ററോളം വലിച്ചിഴച്ചശേഷമാണ് നിന്നത്. പേരാമ്പ്ര ഡിഗ്‌നിറ്റി കോളേജില്‍ രണ്ടാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് ഷാദില്‍. പരീക്ഷയെഴുതി വീട്ടിലേക്ക് പോകുംവഴിയാണ് അപകടമുണ്ടായത്.