മലപ്പുറത്ത് സോപ്പുപൊടി നിര്‍മിക്കുന്ന മെഷീനില്‍ കുടുങ്ങി പതിനെട്ടുകാരന് ദാരുണാന്ത്യം
മലപ്പുറം: സോപ്പ് പൊടി നിര്‍മിക്കുന്ന മെഷീനിനുള്ളില്‍ കുടുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടന്‍ ഷമീറിന്റെ മകന് മുഹമ്മദ് ഷാമിലാണ് മരിച്ചത്. പതിനെട്ട് വയസാണ്. അച്ഛന് ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയില്‍ ഇന്നലെയാണ് അപകടം നടന്നത്.
വൈകിട്ട് ഷമീര്‍ സോപ്പ് കമ്പനിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മകന് മുഹമ്മദ് ഷാമില്‍ മെഷീനിനുള്ളില്‍ കുടുങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഒഴിവ് സമയങ്ങളില്‍ ഷാമിലും സോപ്പ് പൊടി നിര്‍മാണത്തില്‍ ഏര്‍പ്പെടാറുണ്ട്. ഇത്തരത്തിലാകാം അപകടമെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.