‘ഞങ്ങളുടെ തൊഴിൽ കളയല്ലേ, ഇത് അന്നമാണ് ഞങ്ങളുടെ ജീവിതവും’; തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ മൂടാടിയിൽ പ്രതിഷേധം ശക്തം


മൂടാടി: ജീവിതം കരുപ്പിടിപ്പിക്കാൻ ഗ്രാമങ്ങളിലെ വനിതകൾക്കിടയിൽ വൻ മുന്നേറ്റമുണ്ടാക്കിയ തൊഴിലുറപ്പ് പദ്ധതി തകർക്കരുതേ എന്ന അപേക്ഷയുമായി മൂടാടിയിൽ പ്രതിഷേധം. തൊഴിലുറപ്പ് പദ്ധതി തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെയാണ് ഗ്രാമപഞ്ചായത്ത് അസോസിയേഷൻ നേതൃത്വത്തിൽ മൂടാടി ഗ്രാമപഞ്ചായത്തിലെ ഹിൽ ബസാറിൽ പ്രതിഷേധ കൂട്ടായ്മ സഘടിപ്പിച്ചത്.

ജനപ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും പങ്കെടുത്ത പരിപാടി പന്തലായനി ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് ഉത്ഘാടനം ചെയ്തു. സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു.

ഈ നയത്തിനെതിരെ വാർഡുകളിലെ തൊഴിലുറപ്പ് തൊഴിലാളികൾ ഒപ്പിട്ട കടലാസ്സ് വൈസ്.പ്രസിഡൻറ് ഷിജ പട്ടേരി ഏറ്റുവാങ്ങി. ബ്ബോക് മെമ്പർ ചൈത്ര വിജയൻ, വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് എന്നിവർ സംസാരിച്ചു. പതിനാലാം വാർഡ് മെമ്പർ പപ്പൻ മൂടാടി സ്വാഗവും ടി.കെ.ഭാസ്കരൻ നന്ദിയും പറഞ്ഞു.

ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ വലിയ മുന്നേറ്റമാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉണ്ടായത്, ഗ്രാമീണ അടിസ്ഥാന വികസനത്തിലും കൃഷിയിലുമെല്ലാം അത് ഗുണപരമായ ഫലവുമുണ്ടാക്കിയിരുന്നു.