കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ബസുകളുടെ മിന്നല്‍ പണിമുടക്ക്


കുറ്റ്യാടി: കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് ഡ്രൈവറെ അകാരണമായി മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് തൊഴിലാളികള്‍ പണിമുടക്കുന്നത്.

ഇന്നലെ കൂമുള്ളിയില്‍വെച്ചാണ് ബസ് ഡ്രൈവര്‍ മര്‍ദ്ദിക്കപ്പെട്ടത്. മര്‍ദ്ദിച്ചവരെ അറസ്റ്റ് ചെയ്യുന്നതുവരെ ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചു പ്രതിഷേധിക്കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.