കൊയിലാണ്ടിയിൽ തെരുവുനായ ആക്രമണം; നിരവധി പേർക്ക് കടിയേറ്റു


Advertisement

കൊയിലാണ്ടി: ​ന​ഗരത്തിൽ തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു. ഇതര സംസ്ഥാന തൊഴിലാളി ഉൾപ്പെടെ പത്തോളം പേർക്കാണ് കടിയേറ്റത്. ഇന്ന് വെെകീട്ട് ആറ് മണിയോടെയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി തെരുവുനായയുടെ ആക്രമണമുണ്ടായത്. കടിയേറ്റ പലരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Advertisement

കൊയിലാണ്ടിക്കും കൊല്ലത്തിനും ഇടയിൽ വെച്ചാണ് നായ ആളുകളെ ആക്രമിച്ചത്. വഴിയാത്രക്കാരാണ് കടിയേറ്റവരിൽ കൂടുതലും. കെെക്കും കാലിനും പരിക്കേറ്റ ഇവർക്ക് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. ​വടകര സ്വദേശി റുബീന (45) യെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisement
Advertisement

Summary: stray dog attack in koyilandy