ചങ്ങരോത്ത് പഞ്ചായത്ത് ഓഫീസിന് സമീപം ബസ് കാത്തിരിപ്പ് കേന്ദ്രം ‘കയ്യടക്കി’ നായകള്‍; രണ്ട് പേര്‍ക്ക് കടിയേറ്റു


പേരാമ്പ്ര: കടിയങ്ങാട് ടൗണില്‍ രണ്ടുപേര്‍ക്ക് നായയുടെ കടിയേറ്റു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ കഴിഞ്ഞദിവസം പ്രസവിച്ച നായയാണ് കടിച്ചത്.

ഏരംതോട്ടത്തില്‍ രാജീവന്‍, പാറക്ക് മീത്തല്‍ ബാലന്‍നായര്‍ എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇവര്‍ പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികിത്സ തേടി.

ബസ് സ്റ്റോപ്പിനുള്ളില്‍ രണ്ടു നായകള്‍ പ്രസവിച്ച് കിടക്കുന്നുണ്ട്. ടൗണിലെ ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ചുറ്റും താല്‍ക്കാലിക വേലികെട്ടി തിരിച്ചിരിക്കുകയാണ്.