ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ തങ്കമല ക്വാറിയിലെ അശാസ്ത്രീയ ഖനനം നിര്‍ത്തി വെക്കുക; വില്ലേജ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ചുമായി സി.പി.എം


കീഴരിയൂര്‍: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ തങ്കമല ക്വാറിയിലെ അശാസ്ത്രീയ ഖനനം നിര്‍ത്തി വെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വില്ലേജ് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച്. സി.പി.എം കീഴരിയൂര്‍, തുറയൂര്‍ ലോക്കല്‍ കമ്മറ്റികളുടെ നേതൃത്വത്തിലാണ് ബഹുജനമാര്‍ച്ച് നടത്തിയത്.

സി.പി.എം ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ മാസ്റ്റര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. തുറയൂര്‍ ലോക്കല്‍ സെക്രട്ടറി ടി.കെ. സുനില്‍ അധ്യക്ഷം വഹിച്ചു. സമരത്തിന്റെ ഭാഗമായി നാളെ മുതല്‍ അനിശ്ചിതകാല നിരാഹാര സമരം നടത്താനും സി.പി.എം തീരുമാനിച്ചിട്ടുണ്ട്.

ഏരിയാ കമ്മറ്റി അംഗം പി.സത്യന്‍, കീഴരിയൂര്‍ ലോക്കല്‍ സെകട്ടറി കെ.ടി.രാഘവന്‍, നമ്പ്രത്തുകര ലോക്കല്‍ സെക്രട്ടറി എന്‍.എം.സുനില്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.നിര്‍മ്മല എന്നിവര്‍ സംസാരിച്ചു. സമരസമിതി കണ്‍വീനര്‍ പി.കെ.ബാബു സ്വാഗതം പറഞ്ഞു.