തങ്കമലയിലെ അനധികൃതവും അപകടകരവുമായ ഖനനം അവസാനിപ്പിക്കുക; ബഹുജന മാര്‍ച്ചുമായി സി.പി.എം


Advertisement

കീഴരിയൂര്‍: തങ്കമലയിലെ അനധികൃതവും അപകടകരവുമായ ഖനനം അവസാനിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി സി.പി.എം നേതൃത്വത്തില്‍ തങ്കമല ക്വാറിയിലേക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു. മാര്‍ച്ച് സി.പി.എം ജില്ലാ കമ്മിറ്റിയംഗം എസ്.കെ.സജീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

Advertisement

ഖനനം അവസാനിപ്പിക്കാന്‍ നടപടിയുണ്ടായില്ലെങ്കില്‍ കൊയിലാണ്ടി താലൂക്ക് ഓഫീസ് ഉപരോധ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്നും സജീഷ് പറഞ്ഞു. കീഴരിയൂര്‍ മുറിച്ചാണ്ടി മുക്കില്‍ നിന്നും ഇരിങ്ങത്തുനിന്നുമായി രണ്ട് മാര്‍ച്ചുകളായി തങ്കമലയിലേക്ക് എത്തുകയായിരുന്നു. ഇവിടെ കൊയിലാണ്ടി പൊലീസ് മാര്‍ച്ച് തടഞ്ഞു.

Advertisement

തുറയൂര്‍ സി.പി.എം ഏരിയ കമ്മിറ്റിയംഗം ഹമീദ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. പി.കെ ബാബു സ്വാഗതം പറഞ്ഞു. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും പയ്യോളി എരിയ സെക്രട്ടറിയുമായ എം.പി ഷിബു, കൊയിലാണ്ടി ഏരിയ സെക്രട്ടറി ടി.കെ.ചന്ദ്രന്‍മാസ്റ്റര്‍, തുറയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ഗിരീഷ്, കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ടീച്ചര്‍, കീഴരിയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.ടി രാഘവന്‍, തുറയൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സുനി എന്നിവര്‍ സംസാരിച്ചു.

Advertisement