ഇത് സാക്ഷാൽ ഗുരു; ഗുരു ചേമഞ്ചേരിയുടെ പൂർണകായ പ്രതിമയുമായി ഇ വി ശിവജി അയനിക്കാട്


ചേമഞ്ചേരി: തന്റെ ഗുരുവിന്റെ മരണ ശേഷവും ഗുരുദക്ഷണ നൽകി ചിത്രകാരൻ ഇ.വി ശിവജി അയനിക്കാട്. ഗുരു ചേമഞ്ചേരിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ചേലിയ കഥകളി വിദ്യാലയത്തിൽ സ്ഥാപിക്കുന്നതിനാണ്‌ ശില്പി ഗുരുവിന്റെ പൂർണകായ പ്രതിമ നിർമ്മിച്ചത്.

നാട്യാചാര്യൻഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നിർമാണം പൂർത്തീകരിച്ച പൂർണകായ പ്രതിമ ഗുരുവിന്റെ ശിഷ്യനും നർത്തകനുമായ ഇ.വി ദാമു നർത്തനയ്ക്ക് സമർപ്പിച്ചു. വൈകാതെ തന്നെ പ്രതിമ സ്ഥാപന കമ്മിറ്റിക്ക് കൈമാറും.

ഗുരുവിന്റെ ശിഷ്യൻകൂടിയായ ശിവജി അയനിക്കാട്‌ സൗജന്യമായി പൂർണകായ പ്രതിമ നിർമിച്ച് നൽകിയത്. സിമന്റിലാണ്‌ നിർമാണം പൂർത്തീകരിച്ചത്. പ്രതിമയ്ക്ക് മൂന്ന്‌ ക്വിന്റൽ ഭാരമുണ്ട്.

ദാമു നർത്തന നാട്യാചാര്യന്റെ പ്രതിമയിൽ ഷാൾ അണിയിച്ചു. അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികളും നാട്ടുകാരും പുഷ്പാർച്ചന നടത്തി. അനുസ്മരണ പരിപാടി നഗരസഭാംഗം ചെറിയാവി സുരേഷ് ബാബു പൂർണകായ പ്രതിമ സമർപ്പിച്ചു ഉദ്ഘാടനം നിർവഹിച്ചു. വി കേളപ്പൻ അധ്യക്ഷത വഹിച്ചു.

അനുസ്മരണ പ്രഭാഷണം ശ്രീധരൻ കരുവഞ്ചേരി ഗുരു നടത്തി. ശിൽപ്പിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ എ.ടി മഹേഷ്, എം.പി ഭരതൻ, കെ.പി സുശാന്ത്, പ്രകാശ് പയ്യോളി, പി.കെ രൺധീർ എന്നിവർ സംസാരിച്ചു.