സംസ്ഥാന സ്‌കൂള്‍ കലോത്സവം; എച്ച്.എസ്.എസ് കഥകളി മത്സരത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി കാപ്പാട് ഇലാഹിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അതുല്‍ജിത്ത്
കാപ്പാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എച്ച്.എസ്.എസ് കഥകളി മത്സരത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കി കാപ്പാട് ഇലാഹിയ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അതുല്‍ജിത്ത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അതുല്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി കഥകളി പരിശീലിക്കുന്നു.
ചേലിയ കഥകളി മണ്ഡലത്തില്‍ കലാമണ്ഡലം പ്രേംകുമാറിന്റെ ശിക്ഷണത്തിലാണ് പരിശീലനം. സബ്ജില്ല, ജില്ല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കഥകളിയില്‍ അതുല്‍ജിത്ത് കരസ്ഥമാക്കിയിരുന്നു. ചെങ്ങോട്ട്കാവ് ലിജിത, രഞ്ജു ദമ്പതികളുടെ മകനാണ് അതുല്‍ജിത്ത്.